
വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ 26കാരനെ വെടിവെച്ചുകൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ നോയ്ഡയിലാണ് സംഭവം. അംറോഹ സ്വദേശിയായ സോനു (25) എന്ന യുവതിയെയാണ് ഇവരുടെ ആണ്‍സുഹൃത്തായ ബിഹാര്‍ സ്വദേശി കൃഷ്ണ കൊലപ്പെടുത്തിയത്.
നോയ്ഡ ഫേസ് 2 ഏരിയയില്‍ സോനു പേയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തുവെച്ചായിരുന്നു ആക്രമണം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ കൃഷ്ണയ്ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. സോനുവിന്റെ മുറിയില്‍ കൃഷ്ണ ചെല്ലുകയും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ യുവതിക്കു നേരെ വെടിയുതിര്‍ത്തുകയായിരുന്നുവെന്ന് സെന്‍ട്രല്‍ നോയ്ഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു.
സോനുവും കൃഷ്ണയും മുന്‍പ് ഒരു ഫാക്ടറിയില്‍ ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ആ സമയത്ത് ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. ഈയടുത്ത് വീട്ടുജോലിക്കാണ് സോനു പൊയ്‌ക്കൊണ്ടിരുന്നത്. തന്നെ വിവാഹം കഴിക്കാന്‍ സോനുവിനോട് കൃഷ്ണ കുറച്ചുകാലമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സോനു നിരാകരിച്ചു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.