20 September 2024, Friday
KSFE Galaxy Chits Banner 2

12,00 വര്‍ഷം മുമ്പ് നടന്ന നരബലി; 12 കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

Janayugom Webdesk
ലിമ
February 23, 2022 6:47 pm

ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ ഖനനത്തിനിടെ കണ്ടെത്തി. 800 മുതൽ 1200 വർഷം മുൻപ് ബലികഴിപ്പിച്ച എട്ട് കുട്ടികളുടെയും പന്ത്രണ്ട് മുതിർന്നവരുടെയും മൃതദേഹാവശിഷ്ടമാണ് പെറുവിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. പെറുവിന്റെ തലസ്ഥാനമായ ലിമയിലെ കജമാർക്വില്ല സമുച്ചയത്തിൽ നടത്തിയ ഖനനത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ നവംബറിൽ പെറുവിലെ സാൻ മാർകോസ് സർവകലാശാലയിൽ നിന്നുള്ള സംഘം ഭൂർഗർഭ ശവകൂടീരത്തിൽ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ഒരു മമ്മി കണ്ടെത്തിയിരുന്നു. ഇതിന് അടുത്തായാണ് ബലികഴിപ്പിച്ച നിലയിലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചില അവശിഷ്ടങ്ങൾ മമ്മിയുടെ രൂപത്തിലും മറ്റ് ചിലത് അസ്ഥികൂടങ്ങളുടെ നിലയിലുമാണ് കണ്ടെത്തിയത്.

ഇവ പുരാതന ആചാരങ്ങൾ പ്രകാരം അനേകം തുണികളാൽ ചുറ്റപ്പെട്ടിരുന്നു. പ്രധാന മമ്മിക്ക് അകമ്പടി പോകാനായിരുന്നിരിക്കണം എട്ട് കുട്ടികളെയും പന്ത്രണ്ട് മുതിർന്നവരെയും ബലി കഴിപ്പിച്ചതെന്ന് പുരാവസ്തു ഗവേഷകനായ പിയേറ്റർ വാൻ ഡാലെൻ പറഞ്ഞു. 1700 വർഷങ്ങൾക്ക് മുൻപത്തെ പെറു ഭരണാധികാരിയായ ലോർഡ് ഒഫ് സൈപന്റെ ശവകൂടീരം കണ്ടെത്തിയതിന് സമാനമായ രീതിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കാണപ്പെട്ടതെന്നും വാൻ ഡാലെൻ വ്യക്തമാക്കി. ലോർഡ് ഒഫ് സൈപന്റെ ശവകൂടീരത്തിലും സമാന രീതിയിൽ കുട്ടികളെയും മുതിർന്നവരെയും ബലി കഴിപ്പിച്ചതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

 

Eng­lish Sum­ma­ry: The mas­sacre that took place 12.00 years ago; The remains of 12 peo­ple, includ­ing chil­dren, were found

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.