4 March 2026, Wednesday

Related news

March 4, 2026
March 4, 2026
March 4, 2026
March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

തിരശീലക്ക് പിന്നിലെ ബുദ്ധികേന്ദ്രം; ഇറാന്റെ പരമോന്നത നേതാവാകാൻ ഖമനയിയുടെ മകൻ മുജ്‍തബ

Janayugom Webdesk
ടെഹ്റാൻ
March 4, 2026 12:31 pm

ഇറാന്റെ നിലപാടുകളിൽ തിരശീലക്ക് പിന്നിലെ ബുദ്ധികേന്ദ്രം ആയിരുന്നു പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനയിയുടെ മകൻ മുജ്‍തബ ഖമനയിയെ. പിതാവിനേക്കാൾ കടുത്ത നിലപാടുകാരനാണ് മുജ്തബയെ. ഇറാനിൽ പ്രതിഷേധക്കാരെ അടിച്ചമർത്തിയതിന് പിന്നിൽ മുജ്തബയുടെ നിലപാടുകൾ ആയിരുന്നു. ആയത്തുല്ല ഖമനയിയുടെ പിൻഗാമിയായി മകൻ മുജ്‍തബ ഖമനയിയെ തെരഞ്ഞെടുത്തതായി ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇസ്രയേലി മാധ്യമങ്ങൾ പറയുമ്പോൾ ഇനി ഇറാന്റെ ഭാവി എന്ത് എന്ന ചർച്ചകൾ ലോകത്ത് സജീവമാണ്.

1969ൽ മഷ്ഹദിൽ ആയിരുന്നു മൊജ്‌താബയുടെ ജനനം. 1979ലെ ഇസ്ലാമിക വിപ്ലവമാണ് ഖമനേയി കുടുംബത്തെ അധികാരത്തിലെത്തിച്ചത്. ടെഹ്‌റാനിലേക്ക് മാറിയ ശേഷം പേരുകേട്ട അലവി ഹൈസ്കൂളിൽ അദ്ദേഹം ചേർന്നു, തുടർന്ന് ക്വോമിൽ യാഥാസ്ഥിതിക പുരോഹിതരുടെ കീഴിൽ മതപഠനം തുടർന്നു. അലി ഖമനയിയുടെ അടുത്ത സുഹൃത്ത് അയത്തുള്ള മുഹമ്മദ് തഖി മെസ്ബാ യസ്ദിയായിരുന്നു ഗുരു. ഖൂമിലെ പഠനത്തിനുശേഷമാണ് ഇറാന്റെ ഏറ്റവും സുപ്രധാന അധികാരകേന്ദ്രമായ ഖമനയിയുടെ ഓഫിസിന്റെ ചുമതലയില്‍ മുജ്‍തബ എത്തുന്നത്. രണ്ടായിരത്തോടെ മുജ്‍തബ പരോക്ഷമായി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. 2005ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹമൂദ് അഹ്മദി നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ മൊജ്താബ ഇടപെട്ടിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകളുണ്ടായി. 

2019ൽ യുഎസ് മൊജ്‌താബയ്ക്ക് ഉപരോധം ഏർപ്പെടുത്തി. കോടികളുടെ അസ്ഥിയുടെ ഉടമയാണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ യഥാർഥ ആസ്തി ഇപ്പോഴും അജ്ഞാതമാണ്. സ്വിസ് ബാങ്ക് അക്കൗണ്ടുകളും138 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന ഒരു ബ്രിട്ടീഷ് ആഡംബര പ്രോപ്പർട്ടിയും ഉൾപ്പെടുന്നു എന്നു മാത്രമാണ് ലഭ്യമായ വിവരം. പിതാവിന്റെ ഓഫിസിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്ന അദ്ദേഹം, റവല്യൂഷനറി ഗാർഡിലെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. 

ഐആർജിസിയുടെ സമ്മർദത്തിലാണ് വിദഗ്ധരുടെ അസംബ്ലി മൊജ്താബയെ തെരഞ്ഞെടുത്തതെന്നാണ് സൂചന. നിരവധി പേർ മൊജ്‌താബയെ ഖമനേയിയുടെ പിൻഗാമിയായി കണ്ടിരുന്നെങ്കിലും, വിദഗ്ധർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ വർഷം ഖമനേയി തയ്യാറാക്കിയ പിൻഗാമികളുടെ സാധ്യതാ പട്ടികയിൽ മൊജ്താബയെ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഷിയാ മുസ്ലിം പുരോഹിത വർഗത്തിൽ പിതാവിന്റെ പിൻഗാമിയായി പുത്രൻ വരുന്നതിനെ അനുകൂലിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.