18 November 2024, Monday
KSFE Galaxy Chits Banner 2

Related news

May 19, 2024
May 7, 2024
February 14, 2024
January 7, 2024
December 28, 2023
November 18, 2023
October 10, 2023
September 2, 2023
June 8, 2023
June 3, 2023

മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം പി എം എസ് എസ് വൈ ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ചു

Janayugom Webdesk
കോഴിക്കോട്
March 25, 2023 9:41 pm

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പുതിയ അത്യാഹിത വിഭാഗം ഇന്ന് മുതൽ പി എം എസ് എസ് വൈ ബ്ലോക്കിൽ പ്രവർത്തനമാരംഭിച്ചു. പഴയ കാഷ്വാലിറ്റി ബ്ലോക്കിലെ മുഴുവൻ രോഗികളേയും രാവിലെ 8.30 മുതലാണ് പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. പെരുമണ്ണ സ്വദേശി ചെറിയ വട്ടക്കളത്തിൽ ചോയിക്കുട്ടി (72) ആണ് മെഡിസിൻ വിഭാഗത്തിൽ പുതുതായ ആദ്യം എത്തിയ രോഗി. പുറക്കാട്ടിരി അങ്ങാടിയിൽ വച്ച് വാഹനാപകടത്തിൽ പരിക്കേറ്റ എരവത്ത് അശോകനെയാണ് സർജറി വിഭാഗത്തിൽ ആദ്യം പ്രവേശിപ്പിച്ചത്.

ആശുപത്രിയുടെ പ്രവർത്തനം ഇന്നലെ മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് ആശുപത്രി സൂപ്രണ്ട് കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിരുന്നു. അറിയിപ്പ് ശ്രദ്ധയിൽ പെടാത്തവർ പഴയ ബ്ലോക്കിലേക്ക് പോയിരുന്നു. അവർക്ക് അടിയന്തിര ചികിത്സ നൽകാൻ ഡോക്ടർമാരും സൗകര്യവും അവിടെ ഏർപ്പെടുത്തി. ഞായറാഴ്ച ശേഷം ഈ സൗകര്യം പിൻവലിക്കും. കാരന്തൂർ‑മെഡി. കോളജ്റോഡിൽ നിന്നാണ് പുതിയ അത്യാഹിത വിഭാഗം ബ്ലോക്കിലേക്കുള്ള വഴി. വിശാലമായ സൗകര്യത്തോടെ അരംഭിച്ച പി എം എസ് എസ് വൈ ബ്ലോക്കിന്റെ വലത് ഭാഗത്താണ് ട്രയാജ്. എത്തുന്ന രോഗികളെ പരിശോധിച്ച് മെഡിസിൻ, സർജറി, ഓർത്തോ വിഭാഗങ്ങളിലേക്ക് മാറ്റും. ട്രയാജ് കൗണ്ടറിനോട് ചേർന്ന് വലതു ഭാഗത്താണ് അപകടത്തിലും മറ്റും പരിക്കേറ്റ് എത്തുന്നവരെ പ്രവേശിപ്പിക്കുന്ന സർജറി, ഓർത്തോ വിഭാഗത്തിലേക്കുള്ള രോഗികളെ പ്രവേശിപ്പിക്കുക. ഇടത് ഭാഗത്ത് മെഡിസിൻ വിഭാഗവും പ്രവർത്തിക്കും.

പിആർഒ, അഡ്മിഷൻ, ചികിത്സാ ഫീസ് കൗണ്ടർ എന്നിവ പ്രവേശന കവാടത്തിന് സമീപം പ്രവർത്തിക്കും. എക്സ് റേ, ലാബ്, ഇസിജി സൗകര്യങ്ങളും ഇതേ ഗ്രൗണ്ടിലുണ്ട്. എന്നാൽ അത്യാവശ്യം വേണ്ട ലാബ് സൗകര്യങ്ങൾ മാത്രമേ ഇവിടെയുള്ളൂ. ബാക്കിയുള്ള ടെസ്റ്റുകൾക്ക് വേണ്ടി പഴയ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ ലബോറട്ടറിയിലെത്തണം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാധുനിക ഐസൊലേഷൻ ബ്ലോക്ക്
കോഴിക്കോട്: കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗബാധിതരെ ഐസോലേഷൻ ചെയ്ത് ചികിത്സ ലഭ്യമാക്കുന്നതിന് രണ്ട് മെഡിക്കൽ കോളേജുകൾക്കും ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയിരുന്നു. കിഫ്ബി ധനസഹായത്തോടെ കോഴിക്കോട് മെഡിക്കൽ കോളേജിന് 34.92 കോടി രൂപയുടേയും തിരുവനന്തപുരം മെഡിക്കൽ കോളേജിന് 34.74 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. കോവിഡ് പോലെയുള്ള മഹാമരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന് ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പകർച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയിൽ 10 കിടക്കകളുള്ള ആധുനിക ഐസോലേഷൻ വാർഡാണ് സജ്ജമാക്കുന്നത്. സമ്പൂർണമായി പൂർത്തീകരിച്ച 10 എണ്ണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി അടുത്തിടെ നിർവഹിച്ചിരുന്നു. ഇതുകൂടാതെയാണ് സംസ്ഥാനത്തെ രണ്ട് പ്രമുഖ മെഡിക്കൽ കോളേജുകളിൽ വിപുലമായ സംവിധാനങ്ങളോടെ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ 40 കിടക്കകളുള്ള ഐസൊലേഷൻ ബ്ലോക്കാണ് നിർമ്മിക്കുന്നത്. 3600 സ്ക്വയർ മീറ്ററിൽ 3 നില കെട്ടിടമാണത്. ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ, ബൈസ്റ്റാൻഡർ വെയ്റ്റിംഗ് ഏരിയ, പ്രീ ആന്റ് പോസ്റ്റ് സാംപ്ലിംഗ് ഏരിയ, ഫാർമസി, കൺസൾട്ടേഷൻ റൂം, നഴ്സസ് സ്റ്റേഷൻ, പ്രൊസീജിയർ റൂം, സ്ക്രീനിംഗ് റൂം എന്നിവയുണ്ടാകും. ഒന്നാം നിലയിൽ ഐസൊലേഷൻ റൂമുകൾ, ഐസൊലേഷൻ വാർഡുകൾ, ബൈസ്റ്റാൻഡർ വെയ്റ്റിംഗ് ഏരിയ, നഴ്സസ് സ്റ്റേഷൻ, പ്രൊസീജിയർ റൂം, ഡോക്ടേഴ്സ് ലോഞ്ച് എന്നിവയും രണ്ടാം നിലയിൽ ഐസൊലേഷൻ റൂമുകൾ, ഐസൊലേഷൻ വാർഡുകൾ, പ്രൊസീജിയർ റൂം എന്നിവയുമുണ്ടാകും.

വിമുക്തി മിഷൻ: സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വാർഡ് ഒരുങ്ങുന്നു

കോഴിക്കോട് ജനറൽ ആശുപത്രിയിൽ വിമുക്തി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡി- അഡിക്ഷൻ സെൻററിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക വാർഡ് ഒരുങ്ങുന്നു. വാർഡിന്റെ ഉദ്ഘാടനം തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ 30ന് വൈകീട്ട് നാല് മണിക്ക് നിർവഹിക്കും.
ഡി ‑അഡിക്ഷൻ സെൻററിൻ്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സ്ത്രീകൾക്കും കുട്ടികൾക്കും ലഹരിയിൽ നിന്നും മോചനം സാധ്യമാക്കുന്നതിനു പ്രത്യേക വാർഡ് ആരംഭിക്കുന്നത്. ഒപി സേവനം, കൗൺസിലിംഗ്, മരുന്നുകൾ, മാനസികോല്ലാസത്തിനുള്ള സൗകര്യങ്ങൾ, ലഹരിയിൽ നിന്നും മോചനം നേടുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പ്രത്യേക കരുതൽ എന്നിവ ഇവിടെ ലഭിക്കും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും, എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

Eng­lish Summary;The Med­ical Col­lege Emer­gency Depart­ment has start­ed func­tion­ing at PMS SY Block

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.