22 January 2026, Thursday

Related news

January 18, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026

കുവൈറ്റിൽ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം; ട്രാഫിക്, ഓപ്പറേഷൻസ് വിഭാഗങ്ങളിൽ അണ്ടർസെക്രട്ടറിയുടെ സന്ദർശനം

Janayugom Webdesk
കുവൈറ്റ് സിറ്റി
January 6, 2026 4:27 pm

രാജ്യത്തെ സുരക്ഷാ മേഖലകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഉദ്യോഗസ്ഥരുടെ സജ്ജീകരണം നേരിട്ട് വിലയിരുത്തുന്നതിനുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ-വഹൈബ് വിവിധ വകുപ്പുകളിൽ പരിശോധന നടത്തി. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് കാര്യ വിഭാഗം മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖിക്കൊപ്പമാണ് അദ്ദേഹം ഫീൽഡ് ഓപ്പറേഷൻസ് വിഭാഗങ്ങൾ സന്ദർശിച്ചത്.

ട്രാഫിക് കൺട്രോൾ ആൻഡ് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിലായിരുന്നു സന്ദർശനത്തിന്റെ തുടക്കം. പ്രധാന റോഡുകളിലെ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ, ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. റോഡുകളിൽ പരമാവധി സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം വിലയിരുത്തി.

സെൻട്രൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസിന്റെ റിപ്പോർട്ട് വിഭാഗം, എമർജൻസി പോലീസ് കൺട്രോൾ റൂം എന്നിവിടങ്ങളിലും അണ്ടർസെക്രട്ടറി പരിശോധന നടത്തി. പരാതികളും റിപ്പോർട്ടുകളും സ്വീകരിക്കുന്ന രീതി, അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, അപകടങ്ങളോടുള്ള പെട്ടെന്നുള്ള പ്രതികരണം എന്നിവ അദ്ദേഹം നേരിട്ട് നിരീക്ഷിച്ചു.

സേനയുടെ അച്ചടക്കത്തെയും സജ്ജീകരണത്തെയും പ്രശംസിച്ച മേജർ ജനറൽ അബ്ദുൽ വഹാബ് അൽ-വഹൈബ്, സുരക്ഷാ-ട്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ടീം വർക്കിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വത്തിനും വേണ്ടി ഫീൽഡ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.