കേരളം കാത്തിരുന്ന അസം സ്വദേശിയായ 13 കാരി തിരികെയെത്തി. കഴക്കൂട്ടത്ത് നിന്ന് കാണാതാവുകയും വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തുകയും ചെയ്ത പെണ്‍കുട്ടി പൊലീസ് സംഘത്തോടൊപ്പം ഇന്ന് രാത്രി 10.30ഓടെയാണ് തിരുവനന്തപുരത്ത് എത്തിയത്. കഴക്കൂട്ടം എസ്ഐ വി എസ് രഞ്ജിത്ത്, പൊലീസ് ഉദ്യോഗസ്ഥരായ റെജി, ശീതള്‍, ചിന്നു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. വിശാഖപട്ടണം സിഡബ്ല്യുസി സംരക്ഷണയിലായിരുന്ന കുട്ടിയെ വെള്ളിയാഴ്ച വൈകിട്ടാണ് കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് കൈമാറിയത്. തിരുവനന്തപുരം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ കുട്ടിയെ ഹാജരാക്കും.
തുടര്‍ന്നായിരിക്കും സംരക്ഷണ കാര്യത്തിൽ തീരുമാനമെടുക്കുക. പഠനം തുടരണമെന്നാണ് കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്.ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെ കഴക്കൂട്ടത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് ട്രെയിനില്‍ മലയാളം സമാജം പ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.