19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 17, 2024
December 17, 2024
December 11, 2024
December 5, 2024
December 5, 2024
December 4, 2024
December 4, 2024
November 30, 2024
November 28, 2024

അരിക്കൊമ്പനെ പൂട്ടാന്‍ ദൗത്യസംഘം വയനാട്ടില്‍ നിന്ന് പുറപ്പെട്ടു

Janayugom Webdesk
ഇടുക്കി
March 19, 2023 8:09 pm

ഇടുക്കിയില്‍ ചിന്നക്കനാല്‍ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടന്‍ ആദ്യ ദൗത്യസംഘം വയനാട്ടില്‍ നിന്നും പുറപ്പെട്ടു. വിക്രം എന്ന കുങ്കി ആനയുമായുള്ള സംഘമാണ് പുറപ്പെട്ടത്. വരും ദിവസങ്ങളിലായി കോന്നി സുരേന്ദ്രന്‍, കുഞ്ചു, സൂര്യന്‍ എന്നീ കുങ്കിയാനകളെയും മുത്തങ്ങയില്‍ നിന്നും കൊണ്ടുപോകും.

26 അംഗ ദൗത്യസംഘവും ഉടന്‍ ദിവസം ഇടുക്കിയിലെത്തും. 21 ന് നടക്കുന്ന ഉന്നതതല യോഗത്തിലായിരിക്കും ആനയെ മയക്കുവെടി വെക്കുന്ന തീയതി തീരുമാനിക്കുക. ദേവികുളത്ത് നിന്നെത്തിച്ച 130 ഓളം യൂക്കാലിപ്റ്റസ് തടികള്‍ കൊണ്ടാണ് അരിക്കൊമ്പനെ തളയ്ക്കാനുള്ള കൂടിന്റെ നിര്‍മാണം. ബലമുള്ള ഈ കൂട്ടില്‍ നിന്ന് കൊമ്പന് പുറത്തു കടക്കാന്‍ ആവില്ല. എങ്കിലും കൂട്ടില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമമുണ്ടായാല്‍ പരൃുക്കേല്‍ക്കാതിരിക്കാന്‍ ആണ് ഉരുണ്ട യൂക്കാലിപ്റ്റസ് മരങ്ങള്‍ ഉപയോഗിക്കുന്നത്. വയനാട് നിന്നെത്തിയ റാപിഡ് റെസ്‌പോണ്‍സ് ടീമാണ് കൂട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.

Eng­lish Summary;The mis­sion team left from Wayanad to lock Arikompan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.