19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 7, 2024
November 22, 2024
November 19, 2024
November 18, 2024
May 8, 2024
April 1, 2024
April 1, 2024
March 11, 2024
March 5, 2024

ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു

Janayugom Webdesk
വയനാട്
February 13, 2024 4:31 pm

കൊലയാളി കാട്ടാന ബേലൂർ മഖ്‌നയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം നാലാം ദിനമായ ഇന്നും പുരോഗമിക്കുന്നു. നിലവിൽ ആനയുള്ളത് ഇരുമ്പ് പാലത്ത് ആണെന്ന് വനപാലകർക്ക് സിഗ്‌നൽ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആന നിലയുറപ്പിച്ച മണ്ണുണ്ടി പരിസരത്ത് നിന്നും കുറച്ച് മാറിയാണ് ഇരുമ്പ് പാലം. ഈ പ്രദേശത്ത് വനമേഖലയോട് ചേർന്നുള്ള വിശാലമായ സ്വകാര്യ എസ്റ്റേറ്റ് ഉണ്ട്.

ആന ഈ ഭാഗത്ത് വന്നാൽ മയക്കുവെടി സംഘത്തിന് ദൗത്യം നിർവ്വഹിക്കാൻ താരതമ്യേന എളുപ്പമാണെന്നുള്ളതും ശുഭ സൂചനയാണ്. അതു കൊണ്ടു തന്നെ വനപാലക സംഘം ആനയെ ട്രാക്ക് ചെയ്യാനുള്ള നടപടി ക്രമങ്ങൾ രാവിലെ തന്നെ ഊർജ്ജിതമാക്കിയിട്ടുണ്ട്. എങ്കിൽ തന്നെയും വളരെ തന്ത്രപരമായി നീങ്ങുന്ന കാട്ടാന വനപാലകർക്ക് പിടി നൽകുമോയെന്നുള്ള കാര്യം കാത്തിരുന്ന് കാണേണ്ടതാണ്. അതേസമയം വന്യമൃതശലത്തിന് പരിഹാരം കാണണമെന്നും കൊലയാളി ആനയെ പിടികൂടാത്തതും പ്രതിഷേധിച്ച് വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ് എല്ലാം അടഞ്ഞു കിടക്കുന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ നിരത്തിലുള്ളത്.

Eng­lish Sum­ma­ry: The mis­sion to cap­ture Belur Magna is in progress

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.