9 December 2025, Tuesday

Related news

December 9, 2025
December 6, 2025
November 28, 2025
November 28, 2025
November 26, 2025
November 26, 2025
November 24, 2025
November 24, 2025
November 24, 2025
November 17, 2025

കപ്പിള്‍ ഡയറക്ടേഴ്‌സ് ഒരുക്കുന്ന ദി മിസ്റ്റേക്കര്‍ ഹൂ

അജയ് തുണ്ടത്തില്‍
January 3, 2024 5:58 pm

സംവിധായക ദമ്പതികളായ മായ ശിവയും ശിവ നായരും സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘ദി മിസ്റ്റേക്കര്‍ ഹൂ’ പൂര്‍ത്തിയായി. തന്റെ കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണക്കാരായവരോടു പ്രതികാരം ചെയ്യാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന്‍ നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകരായ മായയുടെയും ശിവയുടെയും മകനായ ആദിത്യദേവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഥന്‍, മെയ്ഡ് ഇന്‍ ട്രിവാന്‍ഡ്രം തുടങ്ങിയ ചിത്രങ്ങളിലെ നായകനായിരുന്നു ആദിത്യദേവ്.

ആദിത്യദേവിനൊപ്പം ദയ, ആര്യ, അഡ്വ. രാജീവ് കുളിക്കിലേരി, ശ്രീലത, രമണി, രേശ്മ, ക്രിസ്റ്റീന, ജയ, രാമവര്‍മ്മ, ബിപിന്‍, ബിജു, വിനീഷ്, മണിയന്‍ ശ്രീവരാഹം, സുബ്രമണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബാനര്‍ ആദിത്യദേവ് ഫിലിംസ്, നിര്‍മ്മാണം മായ ശിവ, സംവിധാനം മായ ശിവ, ശിവ നായര്‍, കഥ, തിരക്കഥ, ഗാനരചന, സംഗീതം, കല, വസ്ത്രാലങ്കാരം മായ ശിവ, ഛായാഗ്രഹണം മായ ശിവ, ആദിത്യദേവ്, ചമയം മായ ശിവ, ശിവനായര്‍, എഡിറ്റിംഗ് ആദിത്യദേവ്, ത്രില്‍സ് ശിവ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ പെരുന്താന്നി, പിആര്‍ഓ അജയ് തുണ്ടത്തില്‍.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.