
നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയത് വോട്ട് കൊള്ള നടത്തിയാണെന്നും രാജ്യത്തെ പോരാട്ടം സത്യവും കള്ളവും തമ്മിലെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ബ്രസീലിലെ വനിതപോലും ഹരിയാനയിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടു. സത്യത്തിനുവേണ്ടി മരിക്കാൻ തയാറായ ജനങ്ങളാണ് ഇവിടെയുള്ളത്. സത്യത്തിന്റെ മാർഗത്തിൽ ഈ സർക്കാരിനെ പരാജയപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മിഷനാണെന്നും, നരേന്ദ്ര മോഡിയുടെ കമ്മിഷനല്ലെന്ന് ഓർമ വേണമെന്നും രാഹുൽഗാന്ധി പറഞ്ഞു. സത്യത്തിനു പിന്നിൽ അണിനിരന്ന് മോഡി സർക്കാരിനെ പുറത്താക്കും. ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ജനങ്ങൾക്ക് 10,000 രൂപ കൊടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ബിജെപി സര്‍ക്കാരിനോട് ഒത്തൊരുമിച്ച് പ്രവർത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്കായി പുതിയ നിയമം കൊണ്ടുവന്നു. അവർ എന്തു ചെയ്താലും നിയമപ്രകാരം നടപടിയെടുക്കാൻ കഴിയില്ല. മോഡി സർക്കാർ കമ്മിഷനുവേണ്ടി നിർമ്മിച്ച നിയമം ഇന്ത്യ സഖ്യം മാറ്റുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.