ശരീരത്തേറ്റ മുറിവിന് വേദനയോടെ ഡോക്ടറെ കാണിക്കുവാന്‍ ആശുപത്രിയിലെത്തിയ കുരങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിഹാറിലെ റോഹ്തസ് ജില്ലയിലാണ് സംഭവം. സസരം പ്രദേശത്തുള്ള ഡോ. എസ് എം അഹമ്മദിന്റെ ക്ലിനിക്കിലേക്കാണ് കുഞ്ഞുമായി കുരങ്ങന്‍ എത്തുന്നത്. രോഗികളുള്ള ക്ലിനിക്കിലേക്ക് വന്ന കുരങ്ങന്‍ അവിടെയുള്ള കിടകയ്ക്ക് സമീപം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. മുഖത്താണ് കുരങ്ങിന് പരിക്കേറ്റത്. തുടര്‍ന്ന് മുഖത്ത് മരുന്ന് പുരട്ടുകയും വേണ്ട ശുശ്രൂഷ നല്‍കുകയും ചെയ്തു. നിരവധി പേരാണ് കുരങ്ങിനെ കാണുവാന്‍ ആശുപത്രയില്‍ തടിച്ചുകൂടി എത്തിയത്. ഒരു മിനിറ്റോളമുള്ള വീഡിയോ ഇതിനോടകം തന്നെ നിരവധി പേര്‍ കണ്ടു കഴിഞ്ഞു.
बिहार के सासाराम में आज एक बंदर अपने घायल बच्चे को लेकर एक डॉक्टर के क्लिनिक में पहुँच गया और इलाज कराने के बाद वहाँ से निकला @ndtvindia @Anurag_Dwary pic.twitter.com/kI7LIpvQw5
— manish (@manishndtv) June 8, 2022
English Summary:The monkey arrived at the hospital with a wound and returned to see the doctor
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.