22 January 2026, Thursday

Related news

January 19, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 10, 2026
January 8, 2026
January 7, 2026

അമ്മയും ആൺ സുഹൃത്തും ചേർന്ന് നവജാത ശിശുവിനെ കൊന്ന് ശുചിമുറിയിൽ കുഴിച്ചുമൂടി

കുഞ്ഞിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച് 
Janayugom Webdesk
ആലപ്പുഴ
September 2, 2024 6:27 pm

അമ്മയും ആൺ സുഹൃത്തും ചേർന്ന് നവജാത ശിശുവിനെ കൊന്ന് ശുചിമുറിയിൽ കുഴിച്ചുമൂടി. ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെയാണ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് കായിപ്പുറം വീട്ടിൽ ആശ (35), പുരുഷ സുഹൃത്ത് പള്ളിപ്പുറം പഞ്ചായത്ത് 17ാം വാർഡ് രാജേഷ് ഭവനത്തിൽ രാജേഷ് (38) എന്നിവരെ അറസ്റ്റ് ചെയ്തു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കുഞ്ഞിനെ രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടിയെന്നാണു മൊഴി. ഇവിടെ കുഴിച്ചു പരിശോധിച്ച പൊലീസ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്കു കൈമാറിയെന്നാണ് ആശ ആദ്യം പറഞ്ഞത്. എറണാകുളത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നു പിന്നീടു പറഞ്ഞു. ഇതു രണ്ടും കളവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണു കൊലപാതകം വെളിപ്പെട്ടത്.

ആശ പ്രസവത്തിനായി ആശുപത്രിയിൽ പോയപ്പോൾ കൂടെ നിന്നത് സുഹൃത്തായ സ്ത്രീയായിരുന്നു. ബന്ധുക്കളോ മറ്റാരും കൂടെയുണ്ടായിരുന്നില്ല. തൃപ്പൂണിത്തുറ സ്വദേശികളുടെ സങ്കടം കണ്ട് നിവൃത്തികേടുകൊണ്ടാണ് കുഞ്ഞിനെ കൊടുത്തതെന്നാണ് ഇവർ ആദ്യം പൊലീസിനോട് പറഞ്ഞത്. യുവതി കഴിഞ്ഞയാഴ്ചയാണ് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പ്രസവിച്ചത്. ഇതിനുശേഷം കഴിഞ്ഞ ദിവസമാണ് ഇവർ വീട്ടിലെത്തിയത്. ഇതിനുശേഷം പ്രദേശത്തെ ആശാവർക്കർ വീട്ടിലെത്തിയപ്പോൾ ഇവർ കുഞ്ഞിനെ കാണിക്കാൻ തയ്യാറായിരുന്നില്ല. ഇത് അറിഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേക്ഷണത്തെ തുടർന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവർക്ക് വെറെ രണ്ടു കുട്ടികളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.