15 December 2025, Monday

Related news

October 23, 2025
October 22, 2025
October 20, 2025
October 1, 2025
August 28, 2025
August 25, 2025
August 18, 2025
August 8, 2025
June 8, 2025
May 1, 2025

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മാതാവ് മൂന്നാംനിലയില്‍ നിന്നെറിഞ്ഞുകൊന്നു

Janayugom Webdesk
അഹമ്മദാബാദ്
January 3, 2023 10:52 pm

മൂന്ന് മാസം പ്രായമായ കുഞ്ഞിനെ മൂന്നാം നിലയില്‍ നിന്നെറിഞ്ഞ് കൊന്ന് മാതാവ്. ഗുജറാത്തിലെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലുണ്ടായ സംഭവത്തില്‍ ആനന്ദ് ജില്ലയിലെ പെട്ലാഡ് താലൂക്കിലെ ഫര്‍സാനാ ബാനു മാലിക് അറസ്റ്റിലായി. 

കുഞ്ഞായ അംറിന്‍ ബാനു ജനിച്ചപ്പോള്‍ മുതല്‍ അസുഖബാധിതയായിരുന്നു. അവള്‍ വളരെയധികം വേദന അനുഭവിക്കുന്നത് കണ്ട് സഹിക്കാന്‍ പറ്റാത്തതിനാലുമാണ് താന്‍ ഇത്തരമൊരു കൃത്യം ചെയ്തതെന്നാണ് മാതാവ് മൊഴിനല്‍കിയതെന്ന് പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം കുട്ടിയെ, ആശുപത്രിയില്‍ നിന്ന് കാണാതായെന്ന വാദവുമായി യുവതി രംഗത്തെത്തിയിരുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സത്യം പുറത്തുവന്നു. രണ്ടാഴ്ചയായി കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞുമായി യുവതി മുകളിലേക്ക് കയറിപ്പോവുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ തിരിച്ചിറങ്ങി വരുമ്പോള്‍ കയ്യില്‍ കുഞ്ഞുണ്ടായിരുന്നില്ല. അംറിന്റെ മൃതദേഹം ആശുപത്രി കോമ്പൗണ്ടില്‍ നിന്ന് ജീവനക്കാര്‍ കണ്ടെടുത്തു. യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: The moth­er kil led the three-month-old baby from the third floor

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.