18 January 2026, Sunday

Related news

May 15, 2025
May 10, 2025
May 6, 2025
May 1, 2025
April 23, 2025
April 9, 2025
March 13, 2025
October 10, 2024
March 27, 2024

മകന്റെ അടിയേറ്റ് മാതാവിനു ഗുരുതരമായി പരിക്കേറ്റു

Janayugom Webdesk
കാസര്‍കോട്
October 10, 2024 1:05 pm

മകന്റെ അടിയേറ്റ് മാതാവിനു ഗുരുതരമായി പരിക്കേറ്റു. മകന്‍ പൊലീസ് കസ്റ്റഡിയില്‍. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ഇടിച്ചൂടിയിലെ
സുലോചന(60)യ്ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍
നീലേശ്വരം പൊലീസ് വധശ്രമത്തിനു കേസെടുത്ത് സുലോചനയുടെ മകന്‍ സുനീഷി (32)കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സുലോചനയും മകനും മാത്രമേ സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുള്ളു. മദ്യലഹരിയിലായിരുന്ന സുനീഷ് മാതാവുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടയില്‍ പ്രകോപിതനായ സുനീഷ് മരവടിയെടുത്ത് സുലോചനയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയല്‍വാസികളെത്തിയാണ് സുലോചനയെ ആശുപത്രിയിലെത്തിച്ചത്.

Kerala State - Students Savings Scheme

TOP NEWS

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.