23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
May 20, 2024
December 30, 2023
August 11, 2023
August 1, 2023
July 27, 2023
June 29, 2023
June 18, 2023
May 30, 2023
May 15, 2023

മകള്‍ ബലാത്സംഗത്തിനിരയായി, പൊലീസില്‍ പരാതിപ്പെട്ട മാതാവിനെ വെടിവച്ച്‌ കൊന്നു: രണ്ടുപേര്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
May 2, 2023 11:26 pm

മകള്‍ ബലാത്സംഗത്തിനിരയായത് പൊലീസില്‍ പരാതിപ്പെട്ട 31കാരിയെ വെടിവച്ച്‌ കൊന്നു. സംഭവത്തില്‍ ആരോപണവിധേയന്റെ ബന്ധുക്കളായ പിതാവും മകനും അറസ്റ്റിലായി. ഒരു പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. ഫര്‍സാന ഇര്‍ഫാന്‍ ഷെയ്ഖ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
മാന്‍ഖുര്‍ദിലെ ഇന്ദിരാ നഗര്‍ പ്രദേശത്താണ് സംഭവം. വെടിവച്ച ആതിഷ് സിങ് എന്നയാളും ഇയാളുടെ പിതാവ് സോനു സിങ്ങുമാണ് പിടിയിലായത്. മൂന്നാം പ്രതി സോനു സിങ്ങിന്റെ ഭാര്യ ശില്പ ഒളിവിലാണ്. 

പ്രതികളുടെ കുടുംബാംഗമായ ആദിത്യ എന്ന യുവാവ് തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗത്തിനിരയാക്കിയതായി ഫര്‍സാന പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്തതോടെ പ്രകോപിതരായ ആതിഷും സോനു സിങ്ങും ശില്പയും ഫര്‍സാനയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.
ഫര്‍സാനയെ കൊന്ന ശേഷം ഒളിവില്‍ പോയ മൂന്ന് പ്രതികളെയും പിടികൂടാന്‍ പൊലീസ് പത്ത് സംഘമായാണ് അന്വേഷണം നടത്തിയത്. ഒടുവില്‍ രത്നഗിരിയില്‍ വച്ച്‌ പിതാവും മകനും പിടിയിലാകുകയായിരുന്നു. 

Eng­lish Sum­ma­ry: The moth­er who com­plained to the police about the rape of her daugh­ter was shot dead: two peo­ple were arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.