10 February 2026, Tuesday

ലൈസൻസില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന സിനിമ തീയറ്റർ അടച്ചുപൂട്ടി

Janayugom Webdesk
പന്തളം
November 1, 2025 2:50 pm

ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന പന്തളം നഗരസഭയിലെ ടൗണിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ത്രിലോക് സിനിമാ തിയറ്റർ കോംപ്ലക്സ് നഗരസഭ പൂട്ടി മുദ്ര വച്ചു. പ്രവേശന ടിക്കറ്റിനോടൊപ്പം വിനോദ നികുതി ഇനത്തിൽ 18 ലക്ഷം രൂപയോളം നഗരസഭയിൽ അടക്കുന്നതിൽ വീഴ്ച് വരുത്തിയതിനെ തുടർന്നാണ് നടപടി. തുടർച്ചയായ നോട്ടീസുകൾ നൽകിയിട്ടും അവഗണിച്ചതോടെ നഗരസഭയുടെ തീരുമാനപ്രകാരം നഗരസഭാ സൂപ്രണ്ട് യു പ്രകാശ് കുമാറിൻ്റെ നേതൃത്വത്തിൽ റവന്യു, ഹെൽത്ത്, എഞ്ചിനീയറിങ് സെക്ഷനിലെ ഉദ്യോഗസ്ഥർ സംയുക്തമായിയെത്തി ഇന്ന് രാവിലെ തിയറ്റർ പൂട്ടി മുദ്ര വച്ച് ഉത്തരവ് പതിക്കുകയായിരുന്നു.

കഴിഞ്ഞ 15 വർഷമായി അനുമതിയില്ലാതെ പ്രവർത്തിച്ചുവരികയായിരുന്നു. റവന്യൂ ഇൻസ്പെക്ടർ ടി ആർ വിജയകുമാർ, ഓവർസീയർ കെ സന്തോഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ എ ഷെഹന, സുജിത എസ് പിള്ള, സെക്ഷൻ ക്ലർക്ക് സനിൽ കുമാർ, അനീഷ് ജോയി എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.