ചെങ്ങന്നൂർ ബി ആർ സി യും പാണ്ടനാട് എം വി ലൈബ്രറിയും സംയുക്തമായി. ലോകമാതൃഭാഷാ ദിനം ആചരിച്ചു. ബി ആർ സി ഹാളിൽ കൂടിയ സമ്മേളനം പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വത്സലാമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജി.കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു.
ബി ആർ സി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന മുണ്ടശ്ശേരി മാസ്റ്റർ റഫറൻസ് ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്ഘാടനം ബീന ജെസ്സി ജേക്കബ്ബിൽ നിന്നും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബി.ഷാജിലാൽ പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നിർവ്വഹിച്ചു. ബി ആർ സി ട്രെയിനർ ബൈജു കെ , ക്ലസ്റ്റർ കോർഡിനേറ്റർ വി ഹരിഗോവിന്ദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബി ആർ സി ട്രെയിനർ പ്രവീൺ വി നായർ കൃതജ്ഞത രേഖപ്പെടുത്തി.
English Summary:The Mundasseri Master Reference Library was inaugurated on the World Mother Language Day
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.