5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 4, 2024
October 25, 2024
October 25, 2024
October 23, 2024
October 21, 2024
October 21, 2024
October 18, 2024
October 5, 2024
October 4, 2024
October 4, 2024

അതീഖ് അഹമ്മദിന്‍റെയും,സഹോദരന്‍റെയും കൊലപാതകം; വിശദസത്യവാങ് മൂലം നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2023 2:04 pm

ഉത്തര്‍പ്രദേശ് മുന്‍എംപിയും സമാജ് വാദി പാര്‍ട്ടി നേതാവുമായിരുന്ന അതീഖ് അഹമ്മദിന്‍റെയും, സഹോദരന്‍റെയും കൊലപാതകത്തില്‍ വിശദസത്യവാങ്മൂലം നല്‍കാന്‍ യുപി സര്‍ക്കാരിനോട് സുപ്രീംകോടതി. വികാസ് ദുബൈ എറ്റുമുട്ടല്‍ കൊലപാതകത്തിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു. അതീഖ് അഹമ്മദിനെ ആശുപത്രയില്‍ കൊണ്ടുവരുന്ന കാര്യം പ്രതികള്‍ എങ്ങനെ അറിഞ്ഞെന്ന് കോടതി ചോദിച്ചു.

ആംബുലന്‍സില്‍ കൊണ്ടുപോകാതെ പരിശോധനയ്ക്ക് നടത്തി കൊണ്ടുപോയതെന്തെന്നും കോടതി ആരാഞു. അതീഖ് അഹമ്മദിന് ഒമ്പത് തവണ വെടിയേറ്റിരുന്നതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സഹോദരൻ അഷ്റഫ് അഹമ്മദിൻറെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകളാണ് കണ്ടെടുത്തത്. കേസ് അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണസംഘങ്ങളെ നിയോഗിച്ചു.

ഒരു വെടിയുണ്ട ആതിഖ് അഹമ്മദിൻറെ തലയിൽ നിന്നും എട്ട് വെടിയുണ്ടകൾ നെഞ്ചിലും ശരീരത്തിൻറെ പുറകില‍് നിന്നുമായി കണ്ടെടുത്തെന്നാണ് വിവരം. അഷ്റഫ് അഹമ്മദിന് അഞ്ച് തവണയാണ് വെടിയേറ്റത്. അഞ്ച് പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് അതിഖ് അഹമ്മദിൻറെയും സഹോദരൻറെയും പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇരുവർക്കും നേരെ ആക്രമണം നടത്തിയ മൂന്ന് പ്രതികളെയും ശനിയാഴ്ച വരെ പ്രയാഗ്‍രാജ് കോടതി ജുഡ‍ീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Eng­lish Sum­ma­ry: The mur­der of Atiq Ahmed and his broth­er; The Supreme Court asked the gov­ern­ment to pay dues

You may also like this vieo:

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.