
കണ്ണൂർ കൊയ്ലി ആശുപത്രി ഉടമ പ്രദീപ് കൊയ്ലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നമ്പേട്ട മുഗുട്ടേരിയിലെ എൻ എസ് അനിൽ(25), സോംവാർപേട്ട അല്ലൂർക്കാട്ടെ ദീപക് എന്ന ദീപു(21), സോംവാർപേട്ട നെരുഗലെ സ്റ്റീഫൻ ഡിസൂസ(26), സോംവാർപേട്ട ഹിതലമക്കി എച്ച് എം കാർത്തിക്(27), പൊന്നമ്പേട്ട നല്ലൂരിലെ ടി എസ് ഹരീഷ്(29) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും കുറ്റകൃത്യത്തിനുപയോഗിച്ച രണ്ടു ബൈക്കുകൾ, ഇവിടെനിന്നും കളവു ചെയ്ത 13,03,000 രൂപ, കൊലചെയ്യപ്പെട്ട പ്രദീപിന്റെതടക്കം മൂന്ന് മൊബൈൽ ഫോണുകൾ, പ്രദീപിന്റെ സ്വത്തുക്കളുടെ രേഖകൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതിയായ അനിൽ നാട്ടിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചെങ്കിലും പെൺകുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പെട്ടെന്ന് പണവും സ്വത്തും സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മരിച്ച പ്രദീപ് കൊയ്ലിയും അവിവാഹിതനാണെന്നും ധാരാളം സ്വത്തിനുടമയാണെന്നും മലയാളിയാണെന്നും അറിഞ്ഞ പ്രതികള്‍ ഇദ്ദേഹത്തെ ഭൂമി വാങ്ങാൻ എന്ന നിലയിൽ സമീപിക്കുകയായിരുന്നു. പ്രതാപിന്റെ സ്വത്തിനു വില പറയുകയും ഒരു ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷം വീട്ടിലെ നിരീക്ഷണ കാമറകൾ നശിപ്പിക്കാനുള്ള ശ്രമവും ഉണ്ടായതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.