കണ്ണൂര്‍ പാലയ്ക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് പന്ത്രണ്ട് വയസുകാരി. മരിച്ച കുഞ്ഞിന്‍റെ അച്ഛന്‍റെ സഹോദരിയുടെ മകളാണ്. തമിഴ്‌നാട് സ്വദേശികളായ മുത്തു അക്കമ്മല്‍ ദമ്പതിയളുടെ മകള്‍ യാസികയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു.
അമ്മയുടെ അടുത്ത് കിടന്ന് ഉറങ്ങവേയാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയെ കിണറ്റില്‍ ഉപേക്ഷിച്ച ശേഷം കാണാനില്ലെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതുമുതല്‍ കുടുംബത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് പന്ത്രണ്ട് വയസുകാരി കുറ്റം സമ്മതിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.