16 December 2025, Tuesday

Related news

December 12, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 3, 2025
November 29, 2025
November 26, 2025
November 25, 2025

കൊ ലക്കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

Janayugom Webdesk
തിരുവനന്തപുരം
August 10, 2024 3:31 pm

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടുകത്തി ജോയിയുടെ കൊലപാതക കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. പൗഡികോണത്തെ കൊലക്കേസ് പ്രതിയാണ് ജോയി. കുറ്റിയാണി സ്വദേശികളായ മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് ഓട്ടോറിക്ഷത്തിയ ജോയിയെ കാറിലെത്തിയ സംഘം ശ്രീകാര്യം പൗഡികോണത്തെ സൊസൈറ്റി ജംഗ്ഷനില്‍ വച്ച് വെട്ടിയത്. രണ്ടുകാലിലും ഗുരുതരമായി പരിക്കേറ്റ ഇയാളെ ശ്രീകാര്യം പൊലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൗഡിക്കോണം വിഷ്ണു നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ഇയാള്‍ രണ്ട് ദിവസം മുന്‍പാണ് കാപ്പ കേസില്‍ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയത്. ഗുണ്ട സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും വിവരമുണ്ട്. കുറ്റിയാണി സ്വദേശികളായ സജീര്‍ ‚അന്‍ഷാദ്, അന്‍വര്‍ ഹുസൈന്‍ എന്നിവരെ കേന്ദ്രീകരിച്ച് ഊര്‍ജിത അന്വേഷണം നടക്കുകയാണ്.

Eng­lish Sum­ma­ry: The mur­der of the sus­pect in the mur­der case; The accused have been identified
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.