16 December 2025, Tuesday

Related news

December 16, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 7, 2025
December 6, 2025

കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു; കന്നഡതാരം ദര്‍ശനും നടി പവിത്ര ഗൗഡയും അറസ്റ്റില്‍

Janayugom Webdesk
ബംഗളൂരു
June 11, 2024 6:58 pm

കൊലപാതകക്കേസില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂ​ഗുദീപ, പങ്കാളിയും ചലച്ചിത്ര നടിയുമായ പവിത്ര ഗൗഡ എന്നിവര്‍ അറസ്റ്റില്‍. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളെ കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ദര്‍ശനെയും പവിത്രയെയും പൊലീസ് അറസ്റ്റു ചെയ്തത്. പവിത്ര ഗൗഡയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്നതിന്റെ പേരിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെയും പവിത്രയെയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ ഇതുവരെ 10 പേര്‍ അറസ്റ്റിലായതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറ‍ഞ്ഞു.

ഒമ്പതിനാണ് മെഡിക്കല്‍ഷോപ്പ് ജീവനക്കാരനായ രേണുകാസ്വാമിയുടെ മൃതദേഹം സോമനഹള്ളിയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടർന്ന് ഇത് കൊലപാതകമാണെന്ന് വ്യക്തമായി. അന്വേഷണം മുറുകിയതോടെ കഴിഞ്ഞദിവസം മൂന്നുപേര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. സാമ്പത്തിക തര്‍ക്കത്തിന്റെ പേരിലാണ് കൊലപാതകമെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായതോടെ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി. ഫോണ്‍രേഖകള്‍ പരിശോധിച്ചതോടെ കൊലപാതകത്തില്‍ ദര്‍ശന് പങ്കുണ്ടെന്ന വിവരം പുറത്തുവന്നു. കൊലപാതകത്തെക്കുറിച്ച് പവിത്ര ​ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നും പൊലീസ് കരുതുന്നു. 

ശിവരാജ് കുമാര്‍ അടക്കമുള്ളവര്‍ കഴിഞ്ഞാല്‍ കന്നഡ സിനിമാരംഗത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ദര്‍ശൻ. മുതിര്‍ന്ന കന്നഡ നടൻ തൂഗുദീപ ശ്രീനിവാസിന്റെ മകനായ അദ്ദേഹം 2001ല്‍ ‘മജസ്റ്റിക്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. രേണുകാസ്വാമി ദര്‍ശന്റെ കടുത്ത ആരാധകനായിരുന്നു. താരം ഭാര്യയെയും മകനെയും ഉപേക്ഷിച്ച് പവിത്രക്കൊപ്പം ജീവിതം ആരംഭിച്ചതില്‍ രേണുകാസ്വാമി അസ്വസ്ഥനായിരുന്നു. ദര്‍ശനൊപ്പമുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം രേണുകാസ്വാമി പവിത്ര ഗൗഡക്കെതിരെ രംഗത്തെത്തുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ദര്‍ശന്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

ദര്‍ശന്റെ വീട്ടില്‍ വച്ചാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തലയിലും മുഖത്തും നെഞ്ചിലും ക്രൂരമായ മര്‍ദനമേറ്റു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളും കണ്ടെത്തിയിട്ടുണ്ട്,ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളലേല്പിച്ചതായി സംശയിക്കുന്നു. തുടര്‍ന്ന് മൃതദേഹം കാമാക്ഷിപാളയത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

Eng­lish Summary:The mur­der unrav­eled; Kan­na­da actor Dar­shan and actress Pavi­t­ra Gow­da arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.