6 January 2026, Tuesday

Related news

January 2, 2026
December 30, 2025
December 23, 2025
December 22, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025
December 12, 2025

ജീവിതയാത്ര; സംഗീത ആൽബം ശ്രദ്ധേയമായി

Janayugom Webdesk
July 16, 2024 11:38 am

ജീവിതത്തിന്റെ നേർരേഖ എന്ന വിശേഷണവുമായി എത്തുകയാണ് ജീവിത യാത്ര എന്ന സംഗീത ആൽബം. സൗഹൃദവും സിനിമയും വാട്ട്സാപ്പ് കൂട്ടായ്മ ഭദ്ര ക്രീയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ആൽബം സുരാജ് ചെട്ടികുളങ്ങര സംവിധാനം ചെയ്യുന്നു.

മികച്ച കലാസൃഷ്ടികൾ പുറത്തിറക്കിയിട്ടുള്ള സൗഹൃദവും സിനിമയും കൂട്ടായ്മയുടെ പുതിയ വർക്കാണ് ജീവിതയാത്ര എന്ന സംഗീത ആൽബം. ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന പൊള്ളുന്ന ജീവിത നിമിഷങ്ങൾ ഈ ആൽബത്തെ വ്യത്യസ്തമാക്കുന്നു.സത്യപ്രകാശ് നായകനായും, നായികയായി വാണി വിനുവും എത്തുന്നു.

ഭദ്ര ക്രീയേഷൻസിനു വേണ്ടി സുരാജ് ചെട്ടികുളങ്ങര ഗാന രചനയും,സംവിധാനവും നിർവഹിക്കുന്നു. ക്യാമറ — സുജിത് മാവേലിക്കര, സംഗീതം, ആലാപനം — സതീഷ് തോട്ടപ്പള്ളി, എഡിറ്റിംഗ് — വിഷ്ണു അമ്പലപ്പുഴ, മേക്കപ്പ് — സുരാജ്, രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ — സതീഷ് തോട്ടപ്പള്ളി, രാജീവ് കായംകുളം, സത്യപ്രകാശ് കോസ്റ്റ്യൂം — മണിയമ്മ മാവേലിക്കര, ഓർക്കസ്ട്ര — രഘു മണലാടി, മിക്സിംഗ് — ജെ.എം. പ്രസാദ്, ലോഗോ ഡിസൈൻ — മഹേഷ് മോഹൻ, പോസ്റ്റർ ഡിസൈൻ — സൂരജ് രാജൻ, പി.ആർ.ഒ — അയ്മനം സാജൻ

സത്യപ്രകാശ്, വാണിവിനു, ശ്രീകുമാർ മണ്ണാറശ്ശാല, രാജീവ് കായംകുളം, മണിയമ്മ മാവേലിക്കര, വിസ്മിത വിനോദ്, വൈഗ വിനു എന്നിവർ അഭിനയിക്കുന്നു.ന്യൂ ഭദ്ര ക്രീയേഷൻ യൂറ്റൂബ് ചാനലിൽ ജീവിത യാത്ര സംഗീത ആൽബം കാണാം.

അയ്മനം സാജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.