18 October 2024, Friday
KSFE Galaxy Chits Banner 2

അമുസ്ലിമുകളെ മദ്രസകളിൽ പാർപ്പിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ

Janayugom Webdesk
ന്യൂഡല്‍ഹി
July 13, 2024 7:29 pm

മുസ്ലിങ്ങളല്ലാത്ത കുട്ടികളെ മദ്രസയില്‍ പാര്‍പ്പിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ബാലാവകാശ സമിതി മേധാവി പ്രിയങ്ക് കനൂംഗോ. സമൂഹമാധ്യമ എക്സ് പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹിന്ദുക്കളായ കുട്ടികളെ മദ്രസകളില്‍ പാര്‍പ്പിച്ച് നിര്‍ബന്ധിത മത വിദ്യാഭ്യാസത്തിന് വിധേയമാക്കുന്നുവെന്ന് ഇവര്‍ പോസ്റ്റില്‍ പറയുന്നു. 

ഇസ്ലാം പഠനകേന്ദ്രങ്ങളായ മദ്രസകളില്‍ ഹിന്ദു, ഇതരമതസ്ഥരായ കുട്ടികളെ പാര്‍പ്പിക്കുന്നത് ഭരണഘടനപരമായ അവകാശ ലംഘനവും അത് സമൂഹത്തില്‍ മതവിദ്വേഷം വളര്‍ത്താന്‍ കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് മദ്രസകളില്‍ പാര്‍പ്പിച്ചിരിക്കുന്ന ഹിന്ദുകുട്ടികളെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

കൂടാതെ മുസ്ലിം കുട്ടികള്‍ക്ക് മതവിദ്യാഭ്യാസത്തോടൊപ്പം ഭരണഘടന നിഷ്കര്‍ഷിക്കുന്ന അടിസ്ഥാന വിദ്യാഭ്യാസവും നല്‍കണം. ഇത് സമംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ മുസ്ലിംസംഘടനകള്‍ വളച്ചൊടിച്ച് തെറ്റായ പ്രചരണം നടത്തിയിരുന്നുവെന്നും ഇവര്‍ പറയുന്നു. ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ നിന്നും കാണാതായ ഹിന്ദുകുട്ടികളെ മതപരിവർത്തനം നടത്തി മദ്രസകളിൽ പാർപ്പിച്ചതായി കണ്ടെത്തിയ പത്രക്കുറിപ്പ് പങ്കുവച്ചായിരുന്നു ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷയുടെ പോസ്റ്റ്.

Eng­lish Sum­ma­ry: The Nation­al Com­mis­sion for Child Rights says keep­ing non-Mus­lims in madras­sas is a vio­la­tion of fun­da­men­tal rights
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.