9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

ഇടതുഭരണം തുടരേണ്ടത് നാടിന്റെ ആവശ്യം: പി പി സുനീര്‍

Janayugom Webdesk
കാഞ്ഞിരപ്പള്ളി
June 1, 2025 8:54 am

കേരളം ആർജിച്ച വികസന മുന്നേറ്റങ്ങൾ നിലനിർത്തുന്നതിനും തുടരുന്നതിനും വർഗീയ രാഷ്ട്രീയത്തെ പൂർണമായി അകറ്റുന്നതിനും ഇടതുഭരണം തുടരേണ്ടത് അനിവാര്യമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എംപി. കേന്ദ്രം സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള സാഹര്യങ്ങളെ മറികടന്ന് സാധാരണ ജനത്തിന് സർവതല സ്പർശിയായ വികസനം ഉറപ്പാക്കാൻ കഴിയുന്ന പദ്ധതികൾ ഏറ്റവും നന്നായി ചെയ്യുവാൻ ഇടതുസർക്കാരിന് കഴിയുന്നുണ്ട്. കാഞ്ഞിരപള്ളി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിൽ നരേന്ദ്രമോഡി സർക്കാർ തുടരുന്നത് കോൺഗ്രസിന്റെ നിലപാടില്ലായ്മയുടെയും പിടിപ്പുകേടിന്റെയും ഫലമായാണ്. ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ നിലനില്പിനുതകുന്ന രാഷ്ട്രീയം ബിജെപിയുടെ നയമല്ല. പഹല്‍ഗാം ഭീകരാക്രമണം ഇന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ഉപയോഗിക്കുന്നത്. ആക്രമണം നടത്തിയ ഒരു ഭീകരനെയും കണ്ടെത്താനായില്ല. രാജ്യത്തിന്റെ സ്വാശ്രയത്വത്തിലും പരമാധികാരത്തിലും മറ്റൊരു രാജ്യം ഇടപെടുന്നത് ഭരണ പരാജയമാണ്. ഇതിനെ ചോദ്യം ചെയ്യാൻ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ലായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരേഷ് കെ ഗോപാൽ, അജിത്ത് വാഴൂർ, സ്വപ്ന റജി എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. മുതിർന്ന അംഗം എ കെ ദാമോദരൻ പതാക ഉയർത്തി.അജി കാരുവാക്കൽ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു, സംസ്ഥാന കൗൺസിൽ അംഗം ഒ പി എ സലാം, ജില്ലാ എക്സിക്യൂട്ടീവംഗം ഹേമലത പ്രേംസാഗർ, ജില്ലാ കൗണ്‍സിലംഗങ്ങളായ രാജൻ ചെറുകാപ്പള്ളി, അജി കാരുവാക്കൽ എന്നിവർ വിവിധ ഘട്ടങ്ങളിൽ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പി എം ജോൺ സ്വാഗതം പറഞ്ഞു. ശരത് മണിമല അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി എ എം ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.