24 December 2024, Tuesday
KSFE Galaxy Chits Banner 2

പുതിയ ഓഡി ക്യൂ3 സ്പോര്‍ട്ട്ബാക്ക് പുറത്തിറക്കി

Janayugom Webdesk
കൊച്ചി
February 13, 2023 7:01 pm

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി പുതിയ ഓഡി ക്യൂ3 സ്പോര്‍ട്ട്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഓഡി ക്യൂ3 സ്പോര്‍ട്ബാക്ക് ദൈനംദിന കാറിന്റെ ശക്തമായ സാന്നിധ്യവും വൈവിധ്യവും സ്പോര്‍ട്ടി ചാരുതയും കൂപ്പേയുടെ ചടുലതയും സമന്വയിപ്പിക്കുന്നു. ഓഡി ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ആദ്യത്തെ കോംപാക്റ്റ് ക്രോസ്ഓവറാണു ഈ മോഡല്‍. ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവും സ്റ്റാന്‍ഡേര്‍ഡായി 2.0 ലി ടിഎഫ്എസ്‌ഐ പെട്രോള്‍ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന പുതിയ ഔഡി ക്യൂ3 സ്പോര്‍ട്ട്ബാക്ക് 190 എച്ച്പി പവറും 320 എന്‍എം ടോര്‍ക്കും നല്‍കും. ഓഡി ക്യു3 സ്പോര്‍ട്ട്ബാക്ക് അതിന്റെ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയതും വെറും 7.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന്-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കുന്നതുമാണ്. 

പുതിയ ഔഡി ക്യൂ3 സ്പോര്‍ട്ട്ബാക്ക് ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം അവതരിപ്പിക്കുന്നു, ഇത് എല്ലാ റോഡ് സാഹചര്യങ്ങളിലും മികച്ച ട്രാക്ഷന്‍, ചടുലത, സ്ഥിരത, ഡൈനാമിക് ഹാന്‍ഡ്ലിംഗ് എന്നിവ പ്രദാനം ചെയ്യുന്നു. കൂടാതെ, പുതിയ ഓഡി ക്യൂ3 സ്പോര്‍ട്ട്ബാക്കിന്റെ ഡ്രൈവിംഗ് സവിശേഷതകള്‍ മെച്ചപ്പെടുത്തുന്നതിനും ക്രമീകരിക്കുന്നതിനും, വ്യത്യസ്ത ഡ്രൈവിംഗ് മോഡുകള്‍ തിരഞ്ഞെടുക്കാന്‍ ഡ്രൈവറെ ഓഡി ഡ്രൈവ് സെലക്ട് അനുവദിക്കുന്നു.

Dynam­ic pho­to,
Colour: Tur­bo blue

ടര്‍ബോ ബ്ലൂ, ഗ്ലേസിയര്‍ വൈറ്റ്, ക്രോണോസ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, നവര ബ്ലൂ എന്നീ അഞ്ച് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഓഡി ക്യു3 സ്പോര്‍ട്ട്ബാക്ക് ലഭ്യമാകുന്നത്. ഒകാപി ബ്രൗണ്‍, പേള്‍ ബീജ് എന്നീ രണ്ട് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു. 51,43,000 രൂപ എക്സ്-ഷോറൂം വിലയില്‍ പുതിയ ഓഡി ക്യൂ3 സ്പോര്‍ട്ട്ബാക്ക് ഇപ്പോള്‍ ലഭ്യമാണ്. 

Eng­lish Sum­ma­ry: The new Audi Q3 Sport­back has been launched

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.