ജോയിന്റ് കൗണ്‍സിലിന്റെ പുതിയ മന്ദിരം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
ജോയിന്റ് കൗണ്‍സിലിന്റെ മാത്രമല്ല നീതിബോധമുള്ള എല്ലാ ഇടതുപക്ഷ ചിന്താഗതിക്കാരുടെയും അഭിമാന നിമിഷമാണിതെന്ന് ബിനോയ് വിശ്വം പറഞ്ഞു. തലസ്ഥാന നഗരിയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെയും സ്ത്രീ സംരംഭകരുടെയും എന്നുവേണ്ട എല്ലാവരുടെയും കേന്ദ്രമാണിത്. ഈ കേന്ദ്രം വിളിച്ചു പറയുന്നത് ആര്‍ക്കും വിശക്കരുതെന്നാണ്.
വരുംകാലങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ മുന്നോട്ട് പോകുന്നത് പ്രയാസങ്ങളും പ്രതിബന്ധങ്ങളും നിറഞ്ഞ പാതയിലൂടെയായിരിക്കും. കാരണം ജീവനക്കാരെയടക്കം എല്ലാവരെയും കേന്ദ്ര സര്‍ക്കാര്‍ അക്രമിക്കുകയാണ്. അതിനെ വെല്ലുവിളിച്ചു കൊണ്ടാണ് ഈമാസം നമ്മുടെ സംഘടന പണിമുടക്ക് ആഹ്വാനം ചെയ്തത്. ആ സമരത്തില്‍ പങ്കെടുത്തുകൊണ്ട് നമ്മള്‍ അധ്വാനത്തിന്റെ പക്ഷത്താണെന്നാണ് പ്രഖ്യാപിക്കാൻ പോകുന്നതെന്നും അദ്ദഹം പറഞ്ഞു.
എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഗ്രന്ഥശാലയും, എംഎൻവിജി അടിയോടി ഹാൾ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബുവും ജോയിന്റ് കൗൺസിൽ ഹാൾ പന്ന്യൻ രവീന്ദ്രനും ഉദ്ഘാടനം ചെയ്തു. മന്ത്രി ജി ആര്‍ അനില്‍ തൊഴിലാളികളെ ആദരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗല്‍, ചെയര്‍മാൻ കെ പി ഗോപകുമാര്‍, സി ദിവാകരൻ, സത്യൻ മൊകേരി, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.