
സംസ്ഥാനത്തിന്റെ പുതുതലമുറയ്ക്ക് പവര്‍കട്ട് എന്താണെന്നറിയില്ലെന്ന് മന്ത്രി പി രാജീവ്.പവര്‍ക്കട്ടും , ലോഡ് ഷെഡ്ഢിങ് എന്നീ പദങ്ങള്‍ കേരളത്തിന്റെ ഡിക്ഷണറിയില്‍ നിന്ന് അപ്രത്യക്ഷ്യമായെന്ന് അദ്ദേഹം പറഞു. നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം കേരളത്തിലെ വികസനത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞത്.ചിലർ കഴിഞ്ഞ 10 കൊല്ലമായി ഇരുട്ടിൽ തന്നെയാണെന്ന് പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
അവരെ വെളിച്ചത്തിലേക്ക് നയിക്കാനുള്ള അസാധാരണ ശേഷി കൈയ്യിലില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളത് പറഞ്ഞാൽ ചിലർക്ക് തുള്ളൽ വരും. അതാണ് പ്രതിപക്ഷത്ത് നിന്നുണ്ടാകുന്ന അശരീരികളെന്നും കേരളത്തിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കേരള വിരുദ്ധർക്ക് ഇത് അംഗീകരിക്കാനാകില്ല. യുഡിഎഫ് എന്ന് കേരളം ഭരിച്ചാലും തമ്മിലടി മാത്രമാണുള്ളത്.
കേരളത്തിൽ യുഡിഎഫ് കാലത്ത് വികസനം ഉണ്ടാകില്ല. വയനാട് തുരങ്ക പാതയെ പ്രതിപക്ഷം എതിർത്തില്ലേയെന്നും നമ്മൾ കെ റെയിൽ പറഞ്ഞപ്പോൾ യുഡിഎഫ് എതിർത്തുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി പ്രഖ്യാപിച്ചപ്പോൾ പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.