ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയില്‍ പുതുവര്‍ഷം എത്തി. ഇന്ത്യൻ സമയം ഉച്ചതിരഞ്ഞ് 3.30നാണ് പുതുവർഷം എത്തിയത്. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണ് പരമ്പരാഗത നൃത്തം, കരിമരുന്ന് പ്രയോഗം, വിരുന്ന് സൽക്കാരം, പ്രാർത്ഥനാ ചടങ്ങുകൾ എന്നിവയോടെയാണ് ഇവിടെ ആളുകൾ പുതുവർഷം ആഘോഷിച്ചത്.
വൈകാതെ, ന്യൂസിലാന്റിലെ ചാതം ദ്വീപുകളിൽ പുതുവർഷം എത്തും.ന്യൂസിലൻഡിലെ വെല്ലിങ്ടനിലെയും ഓക്‌ലൻഡിലെയും പുതുവർഷ ആഘോഷം ലോക പ്രശസ്തമാണ്. ടോംഗ സമോവ ഫിജി എന്നീ രാജ്യങ്ങൾ ന്യൂസിലാന്റിന് തൊട്ടുപിന്നാലെ പുതുവർഷം ആഘോഷിക്കും. പിന്നീട് ക്വീൻസ്‌ലാൻഡും വടക്കൻ ഓസ്‌ട്രേലിയയും പുതുവർഷം ആഘോഷിക്കും. ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിൽ രാത്രി 8.30ന് പുതുവർഷം എത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.