കർണാടകയിൽ പുതുതായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വിമാനത്താവളത്തിന്ബിജെപി നേതാവും,മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയുടെ പേരിടും.ഫെബ്രുവരി 27‑ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യാൻ പോകുന്ന പുതിയ വിമാനത്താവളത്തിനാണ് യെദിയൂരപ്പയുടെ പേരിടുക.മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് ഇതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയത്.
നേരത്തെ കർണാടക മന്ത്രിസഭായോഗമാണ് യെദിയൂരപ്പയുടെ പേര് വിമാനത്താവളത്തിനിടാൻ തീരുമാനിച്ചത്.എന്നാൽ ഈ നീക്കത്തെ എതിർത്ത് യെദിയൂരപ്പ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ വിമാനത്താവളത്തിന് മുൻമുഖ്യമന്ത്രിയുടെ പേര് നൽകുന്നതിൽ സർക്കാർ ഉറച്ചു നിൽക്കുകയായിരുന്നു.
വ്യോമയാന മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് കത്ത് നൽകുമെന്നും ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവമൊഗ്ഗയുടെ വികസനം സാധ്യമായത് യെദ്യൂരപ്പ ഉള്ളത് കൊണ്ടാണെന്നും ബൊമ്മയ് പറഞ്ഞു.
English Summary:
The newly inaugurated airport in Karnataka will be named after Yeddyurappa
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.