7 January 2026, Wednesday

Related news

January 7, 2026
January 7, 2026
January 5, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025
December 29, 2025

മൂന്നാര്‍ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ നവദമ്പതികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഭര്‍ത്താവ് മരിച്ചു

Janayugom Webdesk
തൊടുപുഴ
March 1, 2023 6:47 pm

ഇടുക്കി ചെമ്മണ്ണാര്‍ ഗ്യാപ് റോഡില്‍ കാക്കാകടയ്ക്ക് സമീപം ബൈക്ക് മറിഞ്ഞ് നവവരന്‍ മരിച്ചു. ഫോര്‍ട്ട്‌കൊച്ചി ചക്കാലക്കല്‍ സ്വദേശി സെന്‍സ്റ്റെന്‍ വില്‍ഫ്രഡ് (35) ആണ് മരിച്ചത്. ഭാര്യ മേരി സഞ്ജുവിന് (28) ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് അപകടമുണ്ടായത്.

അടുത്തിടെ വിവാഹിതരായ ദമ്പതികള്‍ മൂന്നാറിലേക്ക് പോയ ശേഷം ഗ്യാപ് റോഡില്‍നിന്നും ഇറക്കം ഇറങ്ങി കാക്കാകടയിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സെന്‍സ്റ്റെന്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. മേരി സഞ്ജുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സെന്‍സ്റ്റെനിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരു മാസത്തിനിടെ ഗ്യാപ്-കാക്കാകട റോഡില്‍ രണ്ടാമത്തെ ബൈക്ക് അപകടത്തെ തുടര്‍ന്നുള്ള മരണമാണിത്.

Eng­lish Summary;the new­ly­weds’ vehi­cle met with an acci­dent; hus­band died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.