8 January 2025, Wednesday
KSFE Galaxy Chits Banner 2

പെണ്‍കുഞ്ഞിനെ വില്‍പ്പനയ്ക്കെത്തിച്ച സംഘം പൊലീസ് പിടിയില്‍’ എന്ന വാര്‍ത്ത വ്യാജം

Janayugom Webdesk
നെടുങ്കണ്ടം
August 5, 2023 9:25 pm

പെണ്‍കുഞ്ഞിനെ വില്‍പ്പനയ്ക്കായി കട്ടപ്പന ടൗണില്‍ എത്തിച്ച സംഘം പൊലീസ് പിടിയില്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഫോട്ടോ അടങ്ങുന്ന ശബ്ദസന്ദേശം വ്യാജമെന്ന് പൊലീസ്. വ്യാജ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്ത് താമസിക്കുന്ന രണ്ട് സ്ത്രീകള്‍ ബന്ധുവിന്റെ കുട്ടിയുമായി യാത്ര ചെയ്തതിനിടെ പകര്‍ത്തിയ ചിത്രമാണ് ഇതെന്ന് വ്യക്തമായി. 

രണ്ട് വയസ്സുള്ള കുട്ടിയെയും കൊണ്ട് പണിക്കുപോകുവാന്‍ മാതാവിന് കഴിയാത്തതിനാല്‍ സൗകര്യപ്രദമായ മറ്റെവിടെയെങ്കിലും കുഞ്ഞിനെ ആക്കാമേയെന്ന് തമിഴില്‍ ചോദിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയായത്. ഇതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകളും രണ്ട് വയസ് തോന്നിയ്ക്കുന്ന പെണ്‍കുഞ്ഞും അടക്കമുള്ള ചിത്രങ്ങള്‍പങ്കുവെച്ച് എത്തിയ ശബ്ദ സന്ദേശം മിനിട്ടുകള്‍ക്കുള്ളില്‍ വൈറലായി. വണ്ടന്‍മേട് വിഇഒ ഇടപെട്ട് കട്ടപ്പന പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു എന്ന രീതിയിലായിരുന്നു വ്യാജ പ്രചരണം. ഇതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച കട്ടപ്പന പൊലീസ് ഏലത്തോട്ടത്തില്‍ പണിയ്ക്ക് പോകുന്ന പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്തതോടെയാണ് സത്യാവസ്ഥ വ്യക്തമായത്.

തോട്ടമുടമയുടെ സാന്നിദ്ധ്യത്തില്‍ എടുത്ത മൊഴിയില്‍ നല്ല രീതിയില്‍ പരിചരണമാണ് മാതാവ് കുഞ്ഞിന് നല്‍കുന്നതെന്ന് വ്യക്തമായി. എന്നാല്‍ കുട്ടിയെ തനിച്ചാക്കി ജോലിയ്ക്ക് പോകുവാന്‍ കഴിയില്ലാത്ത അവസ്ഥയാണ് ഉള്ളത്. ഇതിനെ തുടര്‍ന്ന് കുഞ്ഞങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു നടത്തുന്ന സ്ഥാപനത്തില്‍ ഏല്‍പ്പിക്കുവാനും മാതാവിന് കുഞ്ഞിനെ വന്ന് കാണുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുവാനുള്ള ശ്രമത്തിലാത്തിന്റെ ഭാഗമായി സിഡബ്ല്യുസിയുാമയി ബന്ധപ്പെട്ടതായും കട്ടപ്പന പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: The news that the police arrest­ed the girl child is fake

You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.