20 February 2026, Friday

Related news

February 17, 2026
February 16, 2026
February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനില്‍ ബിജെപിയുടെ പുരുഷ സ്ഥാനാര്‍ത്ഥി നല്‍കിയ പത്രിക തള്ളി

Janayugom Webdesk
കണ്ണൂര്‍
November 24, 2025 12:54 pm

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനില്‍ പുരുഷ സ്ഥാനാര്‍ത്ഥി നല്‍കിയ പത്രിക തള്ളി. കോളയാഡ് ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ അനീഷ് നല്‍കിയ പത്രികയാണ് വരണാധികാരി എ കെ ജയശ്രീ തള്ളിയത്. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തള്ളി .

രണ്ട് പത്രികകളും തള്ളിയതോടെ ബ്ലോക്കിലെ രണ്ട് ഡിവിഷനുകളില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ഥികളില്ലാതെയായി. സൂക്ഷ്മപരിശോധനാവേളയിലാണ് അനീഷ് രണ്ട് ഡിവിഷനുകളില്‍ പത്രിക നല്‍കിയത് കണ്ടെത്തിയത്. എന്നാല്‍ ഇത് അനുവദനീയമല്ലാത്തതിനാലാണ് പത്രിക തള്ളിയത്.നാമനിര്‍ദേശപത്രികയില്‍ പഞ്ചായത്തിന്റെ പേരും ബ്ലോക്ക് ഡിവിഷന്റെ പേരും ഒന്നായതാണ് തെറ്റുവരാന്‍ കാരണമെന്ന് ബിജെപി നേതൃത്വം പറഞ്ഞു. ആദ്യ ദിവസം നല്‍കിയ പത്രികയില്‍ ഇത്തരത്തില്‍ തെറ്റ് സംഭവിച്ചതിനാലാണ് അടുത്ത ദിവസം ജനറല്‍ വാര്‍ഡില്‍ വീണ്ടും പത്രിക സമര്‍പ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.