22 January 2026, Thursday

വിവാഹിതയായ 22വയസുള്ള യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്‍റെ മൂക്ക് മുറിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2023 3:44 pm

വിവാഹിതയായ 22വയസുള്ള യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്‍റെ മൂക്ക് മുറിച്ചു. രാജസ്ഥാനിലെ അജ്മീറിലാണ് ദാരുണ സംഭവം.ആക്രമണത്തിന് ഇരയായ ഇയാള്‍ നല്‍കിയ പരാതിയില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.ഇരുപത്തഞ്ചുവയസുള്ള ഇയാളുടെ പേര് ഹമീദ്ഖാന്‍ എന്നാണ്. യുവതിയുടെ അച്ഛനും, നാല് സഹോദങ്ങളുമാണ് യുവാവിന്‍റെ മൂക്ക്മുറിച്ചത്.

ഒളിച്ചോടിയശേഷം തുടര്‍ന്ന് അജ്മീറിലെ ഗെഗാള്‍ ഗ്രാമത്തില്‍ വാടക വീട് എടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. അവിടേക്ക് യുവതിയുടെ അച്ഛനും സഹോദരങ്ങളും അതിക്രമിച്ച് കയറി തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കാമുകിയെ ഭര്‍ത്താവിന്റെ അരികിലേക്ക് അയച്ചശേഷം തന്നെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് പരാതി.

ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമീദിനെ തടാകത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മൂക്ക് മുറിച്ചതെന്ന് പൊലീസ് പറയുന്നു. അരിവാള്‍ ഉപയോഗിച്ചാണ് യുവാവിന്റെ മൂക്ക് മുറിച്ചത്. തുടര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ഹമീദിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Eng­lish Summary:
The nose of a young man who abscond­ed with a mar­ried 22-year-old woman was cut off

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.