
സെലിബ്രിറ്റി ഫാൻ ഫൈറ്റിന്റെ പേരിൽ പെൺകുട്ടിയുടെ നഗ്നചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവിനെ കാസർഗോഡ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ അംജദ് ഇസ്ലാമിനെയാണ് പൊലീസ് പിടികൂടിയത്. ഒരു യുവാവിൻ്റെ കുടുംബ ചിത്രം കൈക്കലാക്കിയ ശേഷം അതിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു അംജദ്. ജൂലൈ ഏഴിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ, ഐ ടി ആക്ട് വകുപ്പുകൾ പ്രകാരം കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് ഇയാൾ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.