രാജ്യത്തെ എച്ച്ഐവി പ്രതിരോധ നടപടികള്‍ ഫലം കാണുന്നു. പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ 44 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇത് ആഗോളതലത്തിലുള്ള 39 ശതമാനം ഇടിവിനേക്കാള്‍ മികച്ചനേട്ടമാണെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി അനുപ്രിയ പാട്ടേല്‍ പറഞ്ഞു. 2010 മുതലാണ് പുതിയ എച്ച്ഐവി കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി തുടങ്ങിയത്. എച്ച്ഐവി ഉന്മൂലനം ചെയ്യുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നടപ്പിലാക്കി വരുന്നുണ്ട്. 2023 ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 25 ലക്ഷം എച്ച്ഐവി ബാധിതരാണുള്ളത്. മുതിര്‍ന്നവരിലുണ്ടാകുന്ന എച്ച്ഐവി വ്യാപനം 0.2 ശതമാനം മാത്രമാണ്. വര്‍ഷത്തില്‍ 66,400 പുതിയ എച്ച്ഐവി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.