16 December 2025, Tuesday

Related news

December 7, 2025
November 24, 2025
November 11, 2025
November 7, 2025
November 3, 2025
November 3, 2025
November 2, 2025
October 27, 2025
October 27, 2025
October 15, 2025

തെരുവ് നായ്‌ക്കളുടെ എണ്ണം കുറക്കണം; നിയമങ്ങളിൽ മാറ്റം അനിവാര്യമെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള

Janayugom Webdesk
തിരുവനന്തപുരം
June 19, 2025 10:46 am

സംസ്ഥാനത്ത് വർഷങ്ങളായി അനിമൽ ബർത്ത് കൺട്രോൾ പദ്ധതി തുടർച്ചയായി നടന്നിട്ടും തെരുവ് നായ്‌ക്കളുടെ എണ്ണവും അക്രമണവും റാബീസ് കേസുകളും വർധിച്ചുവരുന്നതിനാൽ എബിസി മാത്രമല്ല ഏക പോംവഴിയെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള.നിലവിലുള്ള നിയമങ്ങളിൽ മാറ്റങ്ങൾ വേണമെന്നും അല്ലാത്തപക്ഷം പേവിഷബാധ കേസുകൾ വർധിക്കുമെന്നും വെറ്ററിനറി അസോസിയേഷൻ മുന്നറിയിപ്പ് നൽകി. തെരുവുനായ പ്രശ്നത്തിനുള്ള അടിയന്തര പരിഹാരമാർഗ്ഗമായി നായ്‌ക്കളുടെ വന്ധ്യംകരണത്തെ കാണാൻ സാധിക്കില്ല. ദീർഘകാല അടിസ്ഥാനത്തിൽ ഒരു പരിധിവരെ നായ്‌ക്കളുടെ എണ്ണം വര്‍ധിക്കുന്നത് തടയുന്നതിനും സംന്തുലിതാവസ്ഥ നിലനിർത്തുന്നതിനും മാത്രമാണ് എബിസി ഉപകാരപ്പെടുക. 

വന്ധ്യംകരണം നടത്തിയ നായകൾ കടിക്കുകയില്ലെന്നില്ല. തെരുവ് നായ്‌ക്കളെ റാബീസ് സംശയിക്കുന്ന നായ കടിച്ചാൽ ആ കൂട്ടത്തെ മുഴുവനായി ഷെൽട്ടർ ചെയ്ത് ഗൈഡ്‌ലൈൻ പ്രകാരമുള്ള ദിവസങ്ങളിലെ കുത്തിവെപ്പുകൾ നൽകി 120 ദിവസത്തെ നിരീക്ഷണത്തിന് ശേഷം തുറന്ന് വിടാനുള്ള നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ പേ നായ്‌ക്കളുടെ എണ്ണത്തിൽ ഇനിയും വർധനവ് ഉണ്ടാകും. ഇത് സാധ്യമാകുന്നില്ലെങ്കിൽ അക്രമകാരികളെയും റാബീസ് സംശയിക്കുന്നവയെയും ദയാവധത്തിന് വിധേയമാക്കാൻ നിയമങ്ങളിൽ മാറ്റം വരുത്തണം. അടിയന്തര പരിഹാരം എന്ന നിലയിൽ സ്കൂൾ പരിസരം, ബസ് സ്റ്റാന്റുകൾ, റെയില്‍വേ സ്റ്റേഷൻ, മാർക്കറ്റുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ കാണുന്ന അക്രമകാരികളെ പെട്ടെന്ന് ഷെൽട്ടർ ചെയ്യുകയോ ദയാവധത്തിന് വിധേയമാക്കുകയോ വേണമെന്നും വെറ്റിനറി അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.