23 January 2026, Friday

Related news

January 21, 2026
December 8, 2025
November 27, 2025
November 18, 2025
November 12, 2025
November 5, 2025
October 15, 2025
October 13, 2025
September 21, 2025
September 1, 2025

രാജ്യത്ത് കാട്ടാനകളുടെ എണ്ണം കുറഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2025 10:03 pm

രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 2017ല്‍ 27,312 ആയിരുന്ന കാട്ടാനകളുടെ എണ്ണം ഈ വര്‍ഷമായപ്പോഴേക്കും 22,446 ആയി കുറഞ്ഞു. ഓള്‍ ഇന്ത്യ സിങ്ക്രോണസ് എലിഫന്റ് എസ്റ്റിമേഷന്‍ 2025 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. പരിസ്ഥിതി മന്ത്രാലയം, വനം വകുപ്പ്, പ്രോജക്ട് എലിഫന്റ് എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.
ഡിഎന്‍എ പരിശോധന അടിസ്ഥാനമാക്കിയായിരുന്നു കണക്കെടുപ്പ്. മനുഷ്യരില്‍ നടത്തുന്ന ജനിറ്റിക് കോഡിന് സമാനമായ രീതിയിലായിരുന്നു പഠനം. ആവാസ വ്യവസ്ഥ നഷ്ടമായത്, മനുഷ്യ‑മൃഗ സംഘര്‍ഷം തുടങ്ങിയവയാണ് ആനകളുടെ എണ്ണം കുറയാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. ലോകത്തിലെ 60% ഏഷ്യന്‍ ആനകളും ഇന്ത്യയിലാണ്. പശ്ചിമഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ കാട്ടാനകളുള്ളത്. 11,934. അതേസമയം സംസ്ഥാനങ്ങളുടെ കണക്കെടുത്താല്‍ കര്‍ണാടകയാണ് ഒന്നാം സ്ഥാനത്ത്. 6013 ആനകളാണ് പ്രദേശത്തുള്ളത്. രണ്ടാം സ്ഥാനത്ത് അസാമും മൂന്നാമത് തമിഴ്‌നാടുമാണ്. 2785 കാട്ടാനകളുള്ള കേരളം നാലാം സ്ഥാനത്താണ്. നേരിട്ട് നിരീക്ഷിച്ച് എണ്ണം രേഖപ്പെടുത്തുന്നതിന് പകരം ഡിഎന്‍എ പരിശോധനകള്‍ ഉപയോഗിച്ചത് ഇരട്ടിപ്പ് തടയാന്‍ സഹായകമായതായി വിദഗ്ധര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.