14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 30, 2024
October 27, 2024
October 23, 2024
October 22, 2024
October 16, 2024
October 11, 2024
October 7, 2024
October 5, 2024
September 22, 2024

ലോകത്ത് യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നു;ശ്രീനഗറില്‍ യോഗയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
June 21, 2024 1:35 pm

പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തില്‍ ജമ്മുകശ്മീരില്‍ യോഗാദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി. ആഗോള നന്മക്കായുള്ള പ്രതിനിധി ആയാണ് യോഗയെ ലോകം കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാർ ഉള്‍പ്പെടെയുള്ളവ‍ർ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച യോഗ പരിപാടികളില്‍ പങ്കെടുത്തു. 

കർത്തവ്യപഥിലും ന്യൂയോർക്കിലെ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തുമെല്ലാം ആണ് മുൻവർഷങ്ങളില്‍ പ്രധാനമന്ത്രി യോഗ ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതെങ്കില്‍ ഇത്തവണ തെരഞ്ഞെടുത്തത് ജമ്മുകശ്മീര്‍ ആണ്. ദാല്‍ തടാകത്തി‍ന്റെ കരയില്‍ ഏഴായിരം പേർ പങ്കെടുക്കുന്ന വലിയ യോഗാഭ്യാസത്തിന് തീരുമാനിച്ചിരുന്നതെങ്കിലും മഴയെ തുടർന്ന് പരിപാടി ഒരു ഹോളിലേക്ക് ചുരുക്കി.

അന്താരാഷ്ട്ര സർവകലാശാലകളിൽ യോഗയെ കുറിച്ച് ഗവേഷണ പഠനങ്ങൾ വരെ ഇപ്പോള്‍ നടക്കുന്നുവെന്നും കേരളം വരെ നീളുന്ന യോഗ ടൂറിസത്തിലൂടെ സമ്പദ് രംഗത്തിന് കൂടി മുതൽ കൂട്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഴ മാറിയതോടെ പിന്നീട് ദാല്‍ തടാകകരയിലെത്തി പരിപാടിക്കെത്തിയവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു കേന്ദ്രമന്ത്രിമാരായ ജെപി നദ്ദ, കിരണ്‍ റിജിജു, സഹമന്ത്രി ജോർ‍ജ് കുര്യൻ ഉള്‍പ്പെടെയുള്ളവർ ഡല്‍ഹിയിലെ യോഗദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു. 

Eng­lish Summary:
The num­ber of yoga prac­ti­tion­ers in the world is increas­ing day by day; Prime Min­is­ter par­tic­i­pat­ed in yoga in Srinagar

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.