22 January 2026, Thursday

Related news

January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025

മാതാപിതാക്കളെ നോക്കാന്‍ വീട്ടിലെത്തിയ നഴ്സിനെ നിരവധി തവണ പീഡിപ്പിച്ചു; ദന്തഡോക്ടര്‍ അറസ്റ്റില്‍

Janayugom Webdesk
മതിലകം
June 15, 2023 10:16 am

ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ യുവതി നല്‍കിയ പരാതിയിലാണ് മതിലകം ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

ഷഹാബിന്റെ വീട്ടില്‍ മാതാപിതാക്കളെ നോക്കാനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഷഹാബിനെതിരേ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. വിദേശത്തുനിന്ന് ബുധനാഴ്ച തിരിച്ചെത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

eng­lish sum­ma­ry; The nurse who came home to look after the par­ents was tor­tured sev­er­al times; Den­tist arrested

you may also like this video;

<

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.