21 January 2025, Tuesday
KSFE Galaxy Chits Banner 2

പോഷക സമൃദ്ധി മിഷന്‍ ഇക്കൊല്ലം 25 ലക്ഷം വീടുകളില്‍ വിത്തുകളും തൈകളും നല്‍കും

സ്വന്തം ലേഖിക 
തിരുവനന്തപുരം
November 8, 2023 10:59 pm

പോഷക സമൃദ്ധി മിഷന്റെ ഭാഗമായി 25 ലക്ഷം വീടുകളില്‍ ഇക്കൊല്ലം ആവശ്യമായ വിത്തുകളും തൈകളും നല്‍കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ പോഷക സമൃദ്ധി മിഷന്റെ പ്രവര്‍ത്തനം വ്യാപകമാക്കും. സ്ഥാപനങ്ങള്‍, വ്യക്തികള്‍, സംഘടനകള്‍, മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാവരുടേയും പിന്തുണ ഇതിന് ആവശ്യമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പോഷകാഹാരം ലഭിക്കുന്നില്ല എന്നത് വലിയ പ്രതിസന്ധിയാണ്. ജീവിത ശൈലി രോഗങ്ങള്‍ കൂടുകയാണ്. ഇതനുസരിച്ച് നമ്മുടെ ഭക്ഷ്യ സംസ്കാരം മാറണം. ഓരോ മേഖലയ്ക്കും അനുസരിച്ചുള്ള ഭക്ഷ്യ രീതികള്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാന മേഖലകളില്‍ ലഭ്യമാകുന്ന കാര്‍ഷിക വിഭവങ്ങള്‍ കണക്കിലെടുത്ത് ഭക്ഷ്യ ക്രമം തയ്യാറാക്കി ജനകീയമായി നടപ്പിലാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു കൃഷി ഭവന്‍, ഒരു മൂല്യവര്‍ധിത ഉല്പന്നം എന്ന നിലയിലാണ് മൂല്യവർധിത കൃഷി മിഷൻ, വാം (വിഎഎഎം) എന്ന പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ 1076 കൃഷി ഭവനുകളില്‍ നിന്നായി ആയിരത്തിലധികം മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ ചേരുന്ന ഒരു പദ്ധതിയാണ് വാം. അതിന്റെ കൂടുതല്‍ പ്രോത്സാഹനമെന്ന നിലയ്ക്ക് ലോക ബാങ്കിന്റെ സഹായത്തോടെ കേര പദ്ധതി കൂടി ആലോചനയിലുണ്ട്. അതു കൂടി നടപ്പിലാകുമ്പോള്‍ വാമിനെ കൂടുതല്‍ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:The Nutri­ent Pros­per­i­ty Mis­sion will pro­vide seeds and saplings to 25 lakh house­holds this year
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.