26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 3, 2024
September 25, 2024
July 12, 2024
July 3, 2024
November 3, 2023
December 13, 2021
November 23, 2021
November 15, 2021

കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2024 7:33 pm

വിമാനത്താവളത്തിൽവച്ച് ബിജെപി എംപി കങ്കണ റണാവത്തിനെ മര്‍ദ്ദിച്ച സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിനെ ബംഗളൂരുവിലേക്ക് സ്ഥലം മാറ്റി. സംഭവത്തെ തുടര്‍ന്ന് സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥയെ തിരിച്ചെടുത്ത ശേഷം ഉടൻ സ്ഥലം മാറ്റുകയായിരുന്നു. 

ജൂൺ ആറിന്, ചണ്ഡിഗഢ് ഷഹീദ് ഭഗത് സിങ് അന്താരാഷ്ടട്ര വിമാനത്താവളത്തില്‍വച്ചായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്ക്കിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചെന്നാണ് കേസ്. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് വിവരം.

Eng­lish Sum­ma­ry: The offi­cer who slapped Kan­gana Ranaut has been transferred

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.