22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026

നടുറോഡില്‍ വയോധികയെ കടന്നുപിടിച്ചു; കൊലക്കേസ് പ്രതി പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
May 25, 2023 5:45 pm

നടുറോഡില്‍ വയോധികയെ കടന്നുപിടിച്ച പ്രതി പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യത്താണ് കൊലക്കേസില്‍ പ്രതിയായ വട്ടപ്പാറ സ്വദേശി ചിത്രസേന്‍ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. മകളുടെ വീട്ടില്‍ പോയി തിരികെ വരികയായിരുന്ന ശ്രീകാര്യം സ്വദേശിനിയായ 68കാരിക്കാണ് അതിക്രമം നേരിട്ടത്. റോഡിലൂടെ നടന്നു വന്ന വയോധികയെ അപ്രതീക്ഷിതമായി ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു.

പ്രതിയുടെ പിടിത്തം ശരിയല്ലെന്ന് തോന്നിയതും എന്തിനാണ് പിടിച്ചതെന്ന് ചോദിച്ചെന്നും വയോധിക പറയുന്നു. ഭാര്യ പിണങ്ങി നില്‍ക്കുകയാണെന്നായിരുന്നു അതിന് അയാള്‍ നല്‍കിയ മറുപടിയെന്ന് വയോധിക പറയുന്നു. ഇതോടെ താന്‍ നിലവിളിച്ചു. തുടര്‍ന്ന് ആളുകള്‍ വന്ന് അയാളെ പിടികൂടുകയായിരുന്നുവെന്നും വയോധിക പറഞ്ഞു. ഈ പ്രദേശത്ത് ഇത്തരത്തില്‍ ഒരു അനുഭവം ആദ്യമാണെന്നും വയോധിക പറഞ്ഞു.

Eng­lish Sum­ma­ry; The old woman was over­tak­en in the mid­dle of the road; Accused in mur­der case arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.