കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഒളിയമ്പുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. താന്‍ നില്‍ക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിലാണെന്നും കാരണം തുറന്നുപറഞ്ഞാല്‍ വിവാദമായേക്കാമെന്നും ശത്രുക്കള്‍ കൂടിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ് പരിപാടിയിലായിരുന്നു എംപിയുടെ പ്രസംഗം. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയേയും വേദിയിലിരുത്തിക്കൊണ്ടായിരുന്നു കൊടിക്കുന്നില്‍ സുരേഷ് തന്റെ കയ്പേറിയ അനുഭവങ്ങള്‍ പറയാതെ പറഞ്ഞത്.
പലതും തുറന്ന് പറയേണ്ടിവരും എന്നുള്ളതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ട് വന്നതാണ്. സംവരണ മണ്ഡലത്തില്‍ തുടര്‍ച്ചയായി ജയിക്കുക എളുപ്പമായിരുന്നില്ല. തുടര്‍ച്ചയായി മത്സരിക്കുമ്പോള്‍ മാറിക്കൊടുത്തുകൂടെ എന്ന വിമര്‍ശനം ഉന്നയിക്കുന്നവര്‍ പാര്‍ട്ടിക്കകത്തും ഉണ്ട്. പലതരത്തിലുള്ള ആക്രമണങ്ങളും പ്രതിസന്ധികളും നേരിട്ടു. പുതിയ നേതൃത്വം വന്നതിനു ശേഷം കൊടിക്കുന്നില്‍ സുരേഷിനെ വേട്ടയാടിയിട്ടില്ലെന്നായിരുന്നു ഇതിനോടുള്ള പ്രതിപക്ഷനേതാവിന്റെ പ്രതികരണം. ദളിത് മുന്നേറ്റം ലക്ഷ്യമിട്ട് സംഘടിപ്പിച്ച കോണ്‍ക്ലേവിലാണ് അവഗണനകള്‍ക്കെതിരെ പൊരുതിയ അനുഭവങ്ങള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തുറന്ന് പറഞ്ഞതെന്ന പ്രത്യേകതയും കൊടിക്കുന്നിലിന്റെ പ്രസംഗത്തിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.