6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 19, 2024
October 18, 2024
October 18, 2024
October 13, 2024
October 13, 2024
October 2, 2024
October 1, 2024
September 27, 2024
September 23, 2024

ഒന്നര വയസുള്ള കുഞ്ഞ് വിശന്ന് കരഞ്ഞു; നിലത്തെറിഞ്ഞ് കൊന്ന് അച്ഛന്‍

Janayugom Webdesk
ലഖ്‌നൗ
June 17, 2023 5:44 pm

ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ നിലത്തെറിഞ്ഞു കൊന്നു. ഒന്നര വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് വിശന്ന് കരഞ്ഞതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്നു 25കാരന്റെ പ്രകോപനമെന്ന് പൊലീസ് പറയുന്നു. കേസരിയ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. ഒരു വര്‍ഷം മുന്‍പായിരുന്നു പ്രതി രവി മൗര്യയും മസ്‌കനും തമ്മിലുള്ള വിവാഹം നടന്നത്. രവിയുടെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. 15 ദിവസം മുന്‍പ് ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിണങ്ങി കുഞ്ഞിനൊപ്പം മസ്‌കന്‍ ബന്ധുവീട്ടിലേക്ക് പോയത്. വീട്ടിലേക്ക് മടങ്ങിവരാന്‍ മസ്‌കന്‍ കൂട്ടാക്കിയില്ല. 

തുടര്‍ന്ന് കുഞ്ഞിനെ ബലംപ്രയോഗിച്ച് രവി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയില്‍ വീട്ടിലെത്തിയ രവി, പിഞ്ചുകുഞ്ഞ് വിശന്ന് കരയുന്നത് കണ്ടത്. ദേഷ്യത്തില്‍ ഇയാള്‍ കുഞ്ഞിനെ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് കൊന്നതെന്ന് പൊലീസ് പറയുന്നു. കുഞ്ഞ് അപ്പോള്‍ തന്നെ മരിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മസ്‌കന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയില്‍ രവിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറയുന്നു. അതേസമയം പ്രതിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: The one-and-a-half-year-old baby was hun­gry and cried; His father killed him by throw­ing him on the ground

You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.