
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി കമ്മീഷണറെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രമേയത്തിന്മേൽ അംഗങ്ങളുടെ ഒപ്പുകൾ ശേഖരിക്കുന്ന നടപടികൾ പ്രതിപക്ഷം ആരംഭിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറി, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ ലക്ഷക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതിപക്ഷം കമ്മീഷണർക്കെതിരെ ഉന്നയിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകാനുള്ള നീക്കങ്ങൾ ഇന്ത്യാ സഖ്യം ഊർജ്ജിതമാക്കി. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ എംപിമാരുടെ ഒപ്പുകൾ ശേഖരിച്ച് വെള്ളിയാഴ്ചയോടെ നോട്ടീസ് സമർപ്പിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. നോട്ടീസ് ഏത് സഭയിൽ നൽകണം എന്ന കാര്യത്തിൽ വിവിധ നിർദ്ദേശങ്ങൾ ഉയർന്ന സാഹചര്യത്തിൽ, ലോക്സഭയിലും രാജ്യസഭയിലും ഒരേ ദിവസം തന്നെ നോട്ടീസ് നൽകാനുള്ള സാധ്യതയും നേതാക്കൾ പരിഗണിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.