23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 9, 2024
November 15, 2024
October 31, 2024
October 27, 2024
October 26, 2024
October 22, 2024
October 7, 2024
September 9, 2024
September 7, 2024

കലാപാഹ്വാനം നടത്തി പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
December 20, 2023 10:42 pm

സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിക്കുമെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു വി ഡി സതീശന്‍ പരസ്യമായി കലാപാഹ്വാനം നടത്തിയത്. ഇതിന് പിന്നാലെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയും ചെയ്തു. 

ഞങ്ങള്‍ നിയമം കയ്യിലെടുക്കുമെന്നും അടിച്ച ആളുകളെയൊക്കെ തിരിച്ചടിക്കുമെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. “ഒരു കടലാസ് പോലും എറിയരുതെന്നായിരുന്നു തങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് കൊടുത്ത നിര്‍ദേശം. ഇനി അങ്ങനെയല്ല. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് തെളിയിച്ചു”. കല്യാശേരി മുതല്‍ കൊല്ലം വരെ തങ്ങളെ തല്ലിയവരുടെ പേരും വിലാസവും കയ്യിലുണ്ടെന്നും കിട്ടിയതിനെല്ലാം എണ്ണിയെണ്ണി തിരിച്ചടിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിലെമ്പാടും കലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കമുണ്ടെന്ന് മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും സംയുക്ത വാർത്താക്കുറിപ്പിൽ പറഞ്ഞു. നവകേരള സദസിന്റെ വൻവിജയം കോൺഗ്രസ് നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണ്. 

അക്രമ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതാവ് തന്നെ നേതൃത്വം നൽകുന്നത് കേരള ചരിത്രത്തിൽ ആദ്യ സംഭവമാണെന്നും പൊതുമുതൽ നശിപ്പിച്ചതിന് പ്രതിപക്ഷ നേതാവും ഉത്തരവാദിയാണെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. 

Eng­lish Sum­ma­ry: The oppo­si­tion leader made a call

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.