16 February 2026, Monday

Related news

February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

നിയന്ത്രണം വിട്ട കാർ ഹോട്ടലിനുള്ളിൽ ഇടിച്ചു കയറി; ആളപായമില്ല

Janayugom Webdesk
പാല
October 8, 2024 11:29 am

പാല കൊട്ടാരമറ്റം — വൈക്കം റൂട്ടിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിനുള്ളിൽ ഇടിച്ചു കയറി. ഇന്ന് രാവിലെ 7.45 നാണ് സംഭവം. കൊട്ടാരമറ്റത്തെ ഫ്രണ്ട്സ് ഹോട്ടലിലേയ്ക്കാണ് കാർ ഇടിച്ചു കയറിയത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ ഹോട്ടലിനു മുന്നിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു ഉള്ളിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഹോട്ടലിൽ ഉണ്ടായിരുന്ന ഏതാനും പേർക്കു പരുക്കേറ്റിട്ടുണ്ട്. പരുക്കുകൾ ഗുരുതരമല്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.