14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 12, 2026

കാട്ടാന മറിച്ചിട്ട പന ദേഹത്തേക്ക് വീണു; ബൈക്ക് യാത്രികക്ക് ദാരുണാന്ത്യം

Janayugom Webdesk
കൊച്ചി
December 14, 2024 10:26 pm

കാട്ടാന റോഡിലേക്ക് മറിച്ചിട്ട പന ദേഹത്തേക്ക് വീണ് ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. കോതമംഗലം നേര്യമംഗലം ചെമ്പന്‍കുഴിയിലാണ് അപകടം. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന അല്‍ത്താഫ് അബൂബക്കര്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആന പിഴുതെറിഞ്ഞ പന ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അല്‍ത്താഫ് കരഞ്ഞ് ബഹളം വച്ചതോടെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനപാലകരെത്തുകയും ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.