28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 28, 2024
September 26, 2024
September 26, 2024
September 26, 2024
September 25, 2024
September 25, 2024
September 24, 2024
September 23, 2024
September 23, 2024
September 23, 2024

വീടിന് മുകളിലേക്ക് മതിലിടിഞ്ഞു വീണ് മാതാപിതാക്കളും രണ്ട് മക്കളും മരിച്ചു

Janayugom Webdesk
മഞ്ചേശ്വരം
June 26, 2024 6:56 pm

വീടിന് മുകളിലേക്ക് അയല്‍വാസിയുടെ മതിലിടിഞ്ഞുവീണ് മാതാപിതാക്കളും രണ്ട് പെൺമക്കളും മരിച്ചു. തലപ്പാടിക്കടുത്ത് കർണാടക ഉള്ളാൾ മുന്നൂർ വില്ലേജിലെ മദനി നഗറിൽ ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മദനി നഗറിലെ റിഹാന മൻസിലിലെ യാസിർ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഹാന(17), റിയാന(11) എന്നിവരാണ് ദാരുണമായി മരിച്ചത്. അയൽവാസിയായ അബൂബക്കറിന്റെ വീടിന്റെ ചുറ്റുമതിലാണ് യാസിറും കുടുംബവും താമസിക്കുന്ന വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണത്. ഇതിന് പിന്നാലെ രണ്ട് മരങ്ങളും വീടിന് മുകളിലേക്ക് വീണു. പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സും സ്ഥലത്തത്തി. നാട്ടുകാരുടെ സഹായത്തോടെ മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞത്.

മൂന്ന് മൃതദേഹങ്ങളാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആദ്യം പുറത്തെടുത്തെടുത്തത്. അഗ്നിശമനസേനയും നാട്ടുകാരും മണിക്കൂറുകളോളം പരിശ്രമിച്ചാണ് നാലാമത്തെ മൃതദേഹം പുറത്തെടുത്തത്. റിഹാനയും റിയാനയും നഗരത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളാണ്. ആറുവർഷം മുമ്പാണ് യാസിറും കുടുംബവും ഉള്ളാളിൽ വീടെടുത്ത് താമസം തുടങ്ങിയത്. രണ്ടുവർഷം മുമ്പും ഇതേ വീടിന് മുകളിൽ മതിലിടിഞ്ഞ് വീണിരുന്നുവെങ്കിലും ആർക്കും അപകടം സംഭവിച്ചിരുന്നില്ല. യാസിറിന്റെ മൂത്ത മകള്‍ റഷീന വിവാഹിതയായി ഭര്‍തൃവീട്ടിലാണ്. റഷീന ബക്രീദ് ആഘോഷത്തിനായി സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. ചൊവ്വാഴ്ചയാണ് ഭര്‍തൃവീട്ടിലേക്ക് മടങ്ങിയത്. ഇതിനാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. 

Eng­lish Sum­ma­ry: The par­ents and two chil­dren died when the wall fell on top of the house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.